കോട്ടയം : കേരള കോൺഗ്രസ് എം ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും സെപ്റ്റംബർ 27 ചൊവ്വാഴ്ച ശാസ്ത്രി റോഡിലെ കെപിഎസ് മേനോൻ ഹാളിൽ നടക്കും. വൈകിട്ട് 2.30 ന് നടക്കുന്ന സമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ , സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് , തോമസ് ചാഴികാടൻ എം.പി , എം.എൽ.എമാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായണൻ , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ പ്രസംഗിക്കും.
വാർഡ് തലം മുതൽ നിയോജക മണ്ഡലം തലം വരെയുള്ള തിരഞ്ഞെടുപ്പ് നടപടികൾ ഇതിനോടകം പൂർത്തിയാക്കിയാണ് കേരള കോൺഗ്രസ് എം ജില്ലാ സമ്മേളനത്തിലേയ്ക്ക് കടക്കുന്നത്. പാർട്ടി കേഡർ സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ചിട്ടകളുടെ ഭാഗമായാണ് ഇപ്പോൾ ഓരോ തലത്തിലും തിരഞ്ഞെടുപ്പും സമ്മേളനവും നടക്കുന്നത്. ബൂത്ത് തലം മുതൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക.