പാലാ: അധികാരക്കൊതിമൂത്ത് കേരളാ കോണ്‍ഗ്രസ് (എം) ഇന്ന് സി.പി.എമ്മിന്റ ‘ബി’ അല്ല ‘സി’ ടീമായി മാറിക്കഴിഞ്ഞെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി ജോസഫ് പറഞ്ഞു.
കേരളത്തിലെ കര്‍ഷകരുടെ നീറുന്ന പ്രശ്‌നങ്ങളായ റബ്ബര്‍ വിലയിടിവ്, നെല്ലുസംഭരണം, പ്രകൃതിക്ഷോഭവും വന്യമൃഗ ആക്രമണവും മൂലം വിള നശിക്കുന്നത് തുടങ്ങിയ വിഷയങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) മൗനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണെന്ന് കെ.സി ജോസഫ് പരിഹസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരൂര്‍ മണ്ഡലം വലവൂര്‍ വെസ്റ്റ് വാര്‍ഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ.സി ജോസഫ്. മണ്ഡലം പ്രസിഡന്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി മെമ്പര്‍ തോമസ് കല്ലാടന്‍, ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ്, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി, സാബു എബ്രഹം, ഷോജി ഗോപി, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ലിസിക്കുട്ടി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.