തൊടുപുഴ: വിദ്യാർത്ഥികളുടെ കരിക്കുലത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ കരിക്കുലം കമ്മിറ്റി തയ്യാറാകണമെന്ന് കെ.എസ് സി എം ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവതലമുറയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന മയക്ക് മരുന്ന് ഉപയോഗം തടയുന്നതിനായി ബോധവൽക്കരണ ക്ലാസുകളും, ട്രാഫിക്ക് നിയമങ്ങൾ സംബന്ധിച്ച അവബോധം വളർന്നതിനുള്ള അടിസ്ഥാന നിയമങ്ങളും ഹൈസ്കൂൾ തലം മുതൽ പാഠ്യക്രമത്തിൽ ഉൾപ്പെടുത്തണം. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു വിദേശ ഭാഷകൂടി പഠിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണം.കരിക്കുലത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ സർക്കാർ തയ്യാറാകണം. ആഗോള വിദ്യാഭ്യാസ നയങ്ങൾക്ക് അനുസരിച്ച് നമ്മുടെ സംസ്ഥാനവും മാറിയേ തീരു. മനുഷ്യ വിഭവശേഷി കൊണ്ട് സമ്പന്നമായ നമ്മുടെ രാജ്യത്ത് മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്.
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ കൂടുന്ന സാഹചര്യത്തിൽ, ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനും, ലഹരിയെ കുറിച്ച് വ്യക്തമായ ധാരണ വിദ്യാർത്ഥികളിൽ ജനിപ്പിക്കുവാൻ വേണ്ടി ലഹരിയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ആശയങ്ങൾ അടങ്ങിയ പാഠഭാഗങ്ങൾ കരിക്കുലത്തിൽ ചേർത്താൽ പുതുതലമുറ മയക്കുമരുന്നിന് അടിപ്പെടുന്നത് തടയാനാവും . കൂടാതെ സാമൂഹ്യ അവബോധവും കുട്ടികൾ ഉണ്ടാവുന്ന അരക്ഷിതാവസ്ഥയും ഡിപ്രഷൻ ഒഴിവാക്കുന്നതിനും ആത്മഹത്യാ പ്രവണത തടയുന്നതിനും കൗൺസിലിംഗ് പാഠ്യ വിഷയങ്ങളിൽ ഒന്നാക്കേണ്ടതുണ്ട്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഹരി എന്ന വിപത്ത് നമ്മുടെ സമൂഹത്തിൽ നിന്നും അപ്പാടെ തുടച്ചുമാറ്റുവാനും, സാമൂഹ്യ അവബോധവും റോഡ് നിയമങ്ങൾ അടക്കമുള്ളവയിൽ പരിജ്ഞാനവുമുള്ള നല്ലൊരു സമൂഹത്തെ വളർത്തികൊണ്ടുവരുവാനും ഇത്തരത്തിലുള്ള കരിക്കുലം പരിഷ്കരണം വഴി സാധ്യമാകുമെന്നും കെ എസ് സി എം ജില്ലാ കമ്മിറ്റി. പ്രസ്താവിച്ചു. കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെവിൻ ജോർജ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കുമാരി രജിത, ട്രഷറർ അഖിൽ ജോർജ്ജ്,ജില്ലാ വൈസ് പ്രസിഡണ്ട് റോഷൻ ചുമപ്പുങ്ങൽ, ജില്ലാ സെക്രട്ടറി ആകാശ മാത്യു ഇടത്തിപ്പറമ്പിൽ.പീരുമേട് നിയോജക മണ്ഡലം പ്രസിഡണ്ട് ലിബിൻ മാത്യു, ഉടുമ്പൻ ചോല നിയോജകമണ്ഡലം പ്രസിഡണ്ട് അജിത്ത്, ആൽബിൻ, ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അലസ്റ്റിൻ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് എമിൽ.
തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി സൈമൺ, ജില്ലാ സെക്രട്ടറി.അലൻ ഷെല്ലി,
റോൺ ജിജോ, സംസ്ഥാന കമ്മിറ്റി അംഗം ജോൺസ് പാമ്പയ്ക്കൽ, അൻസൽ ആന്റണി, സാവിയോ ജോയി എന്നിവർ പ്രസംഗിച്ചു