കോട്ടയം : പൊതുപ്രവർത്തനരംഗം എന്നത് സ്ത്രീകൾ മാറിനിൽക്കേണ്ട ഒന്നല്ല പുരുഷന്മാർക്ക് ഒപ്പം തന്നെ സാധ്യത ഉള്ളതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മണി എംപി പറഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ വനിതാ വിഭാഗമായ വനിതാ കോൺഗ്രസിന്റെ ഏകദിന സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജനകീയ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ വനിതകൾ പാർട്ടിയുടെ മുഖമായി മാറണം. എങ്കിൽ മാത്രമേ രാഷ്ട്രീയപ്രവർത്തക എന്ന രീതിയിൽ പാർട്ടിയിലും സമൂഹത്തിലും അംഗീകാരം ഉണ്ടാവുകയുള്ളൂ. മയക്കുമരുന്ന് എന്നത് സമൂഹത്തെ കാർന്നുതിന്നുന്ന ഒന്നായി മാറിയിരിക്കുന്നു. ഇതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം.
മയക്കുമരുന്ന് ഒരു പാരലൽ എക്കണോമി യായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം മാണിയുടെ മരണത്തിന് മുൻപ് ആലോചിച്ച് ഉറപ്പിച്ച പദ്ധതിയാണ് യു.ഡി.എഫ് നടപ്പാക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. യു.ഡി എഫിൽ നിന്നും പുറത്താക്കും എന്ന് ഒരു ഘട്ടത്തിലും പ്രതീക്ഷിച്ചിരുന്നില്ല. കേരള കോൺഗ്രസ് ചെയർമാനെ നിശ്ചയിയിക്കുന്നത് പാർട്ടിയാണ്. ജോസ് കെ.മാണിയാണ് ചെയർമാൻ എന്ന പാർട്ടി തീരുമാനം തെറ്റിയില്ല. നേട്ടങ്ങൾ എല്ലാം നേടിയെടുത്ത് ചിലർ കേരള കോൺഗ്രസിൽ നിന്ന് പുറത്ത് പോയി. കേരളത്തിന് ഒരു പുതു ചൈതന്യമാണ് കേരള കോൺഗ്രസിന്. നേതാക്കന്മാരുടെ അംഗബലമല്ല , ആത്മബലമാണ് കരുത്തെന്നും അദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസിഡന്റ് പെണ്ണമ്മ ജോസഫ് പന്തലാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അംബിക ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. മന്ത്രി റോഷി അഗസ്റ്റിൽ , തോമസ് ചാഴികാടൻ എം.പി , മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ എം.എൽ.എ , മുൻ എം.എൽ.എ എലിസബത്ത് മാമ്മൻ മത്തായി , വിജി എം തോമസ് , കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി , കേരള കോൺഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ഡോ.സിന്ധുമോൾ ജേക്കബ് , വൈസ് പ്രസിഡന്റുമാരായ പ്രഫ. ആൻസി ജോസ് , സാറാമ്മ ജോൺ , ലില്ലി മാത്യു , അമ്മിണി തോമസ് , ജാൻസി ജോർജ് , ലിസി ബേബി , സെല്ലി ജോർജ് , ശ്രീദേവി , ഡാനി തോമസ് , എ.ജി അനിത , ജില്ലാ പ്രസിഡന്റുമാരായ ഷീല തോമസ് (കോട്ടയം ) , പി.എം ജയശ്രീ (വയനാട് ), വത്സമ്മ എബ്രഹാം (ആലപ്പുഴ), പ്രേമ കൃഷ്ണകുമാർ (പാലക്കാട് ), വിജി വിനോദ് (കോഴിക്കോട്), ഷീല ഉണ്ണി (കൊല്ലം ) , ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് എന്നിവർ പ്രസംഗിച്ചു. മേരി ഹർഷ നന്ദി പറഞ്ഞു.