കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർക്കുന്നു : എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു

പാലാ: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർത്ത് രാഷ്രീയ നേട്ടത്തിനായി ശ്രമിക്കുകയാണെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതി പദ്ധതികൾ പോലും ഇവിടെ നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നതായും ആശാ വർക്കർമാർക്കായുള്ള കേന്ദ്രം വിഹിതം പോലും മുടക്കിയിരിക്കുകയാണെന്നും എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. കേന്ദ്ര സർക്കാർ അവഗണനകൾക്കെതിരെ എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രൊഫ. ലോപ്പസ് മാത്യു.

Advertisements

റാലി കെ എസ് ആർ റ്റി സി സ്റ്റാന്റിന് സമീപത്തു നിന്നും ആരംഭിച്ചു.ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ എൽ ഡി എഫ് ജില്ല കൺവീനർ പ്രൊഫ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.എൻ സി പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു.എൽ ഡി എഫ് പാലാമണ്ഡലം കൺവീനർ ബാബു കെ ജോർജ് സ്വാഗതം ആശംസിച്ചു.സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്,സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,കേരള കോൺഗ്രസ്സ് (എം )സംസ്ഥാന സെക്രട്ടറി അഡ്വ ജോസ് ടോം,സിപി ഐമണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ്,കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്‌സ്,ജനത ദൾ നേതാക്കളായ കെ എസ് രമേശ് ബാബു,ഡോ.തോമസ് കാപ്പൻ,ബിജി മണ്ഡപം കോണ്ഗ്രസ് (എസ് ) , പീറ്റർ പന്തലാനി (ലോക താന്ത്രിക്ക് ജനത ദൾ ),മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ,ഫിലിപ്പ് കുഴികുളം,ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളി പ്ലാക്കൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്,സതീഷ് ബാബു ഇ വി,പെണ്ണമ്മ ജോസഫ്,നിർമ്മല ജിമ്മി,ഷാർളി മാത്യു,എം റ്റി സജി എന്നിവർ പ്രസംഗിച്ചു.ഔസെപ്പച്ഛൻ വാളി പ്ലാക്കൽ,ജോയി കുഴിപ്പാല,അഡ്വ പി ആർ തങ്കച്ചൻ,ജോസകുട്ടി പൂവേലി,സിബി ജോസഫ്,സാജൻ തൊടുക,ജോസ് കുറ്റിയാനിമറ്റം,ഔസെപ്പച്ഛൻ ഓടക്കൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Hot Topics

Related Articles