കോട്ടയം: ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇവിടെ ഇരുമുന്നണികളും ചര്‍ച്ച ചെയ്യുന്നതെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി ഒരാഴ്ച്ചായി നടത്തുന്ന പ്രചാരണ പരിപാടികളില്‍ എല്ലാം പൗരത്വ വിഷയത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. പുതിയ ഭേദഗതിയിലൂടെ ആരുടെയും പൗരത്വം നഷ്ടമാകുന്നില്ല. അഭയാര്‍ഥികളായവര്‍ക്ക് മതത്തിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് ശ്രമം. അതിനെ വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ചു നേട്ടം കൊയ്യാനാണ് നീക്കം. എന്‍ഡിഎ കോട്ടയം ലോക്‌സഭാ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി. ലിജിൻ ലാല്‍ അധ്യക്ഷനായി.
വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കി വോട്ടു നേടുന്ന നിലവാര തകര്‍ച്ചയിലേക്ക് ഇരുമുന്നണികളും മാറി കഴിഞ്ഞു. മതന്യൂനപക്ഷങ്ങളെ ബഹുമാനിക്കുന്ന നാടാണ് കേരളം.റഷ്യയില്‍ ഭീകരാക്രമണത്തില്‍ 135 പേര്‍ മരിച്ചു.കേരളത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രതികരിച്ചോ. റഷ്യയില്‍ കൊല്ലപ്പെടുത്തിയപ്പോള്‍ പ്രതിഷേധമില്ല. മറ്റു ചില സ്ഥലങ്ങളുടെ പേരില്‍ എന്നും പ്രതിഷേധം.ഇത് എന്ത് ന്യായം. ചിലരെ മാത്രം സന്തോഷിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കര്‍ഷര്‍ക്കു വേണ്ടി രണ്ടു കേരള കോണ്‍ഗ്രസുകള്‍ എന്തു ചെയ്തു. തുഷാര്‍ വെള്ളാപ്പള്ളി ഉറപ്പു നല്‍കി കഴിഞ്ഞു ജയിപ്പിച്ചാല്‍ റബര്‍ വില 250 രൂപയിലെത്തുമെന്ന്. ഇതിനായി പലതവണ ദല്‍ഹിയില്‍പോയി. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ കണ്ടു സംസാരിച്ചു. മോദി സര്‍ക്കാര്‍ വന്നാല്‍ എല്ലാം സാധ്യമാകും. എന്‍ഡിഎ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന് തീര്‍ച്ചയാണ്. റബര്‍ കര്‍ഷകര്‍ക്ക് വില കിട്ടുന്നത് മോദി അധികാരത്തിലിരിക്കുന്നതിനിലാണ്. ഗാട്ട,് ആസിയാന്‍ കരാറുകള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. അതാണ് കര്‍ഷകര്‍ക്ക് വിനയായത്. അതിന് പരിഹാരം തേടുകയാണ് മോദി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് പ്രയോജനം കിട്ടുന്നത് മോദിഭരിക്കുന്നതിലാണ്.
കേരള കോണ്‍ഗ്രസുകള്‍ കര്‍ഷകരുടെ പാര്‍ട്ടിയാണെന്നാണ് സ്വയം പ്രഖ്യാപിക്കുന്നത്. മേനി നടക്കുന്നത്. ഒപ്പം ക്രൈസ്തവ സഹോദരന്മാരുടെ പാര്‍ട്ടി എന്നും സ്വയം കരുതുന്നു.പക്ഷേ പാലാ ബിഷപ്പിനെ ആക്രമിക്കാന്‍ പിഎഫ്‌ഐ മാര്‍ച്ച് നടത്തിയപ്പോള്‍ എവിടെയായിരുന്നു.എന്‍ഡിഎ മാത്രമായിരുന്നു ആ വേട്ടയാടലിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും മുന്നോട്ടുവന്നത്. അതു വോട്ടുനോക്കിയായിരുന്നില്ല. ഇന്നു തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കുന്ന ഇരു കേരള കോണ്‍ഗ്രസുകളും എവിടെ പോയി ഒളിച്ചു.പൂഞ്ഞാര്‍ പള്ളിയില്‍ കൂട്ടമണി അടിച്ച് കലാപത്തിന് ശ്രമിച്ചുവെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. ഇവിടെ എല്ലാത്തിനും ഇരട്ട നീതിയാണ്
എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരാണ്. സഹകരണ ബാങ്ക് ഉള്‍പ്പടെ എല്ലാ രംഗത്തും അവര്‍ പങ്കുപറ്റുന്നു. ഇവരെ ചുമന്നതിനാല്‍ കേരളം എന്തു നേടി. കോവിഡ് കാലം തരണം ചെയ്തത് മോദി സര്‍ക്കാരിന്റെ പദ്ധതികളിലൂടെയാണ്. ആ കഷ്ട കാലത്ത് പിണറായി എന്തു ചെയ്തു. വാക്‌സിന്‍ നല്‍കിയോ. ആനുകൂല്യം നല്‍കിയോ. ഇപ്പോള്‍ പെന്‍ഷനില്ല. വിധവ- വാര്‍ധ്യകാല പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു.കര്‍ഷകര്‍ക്ക് വായ്പയില്ല. എല്‍ഡിഎഫും യുഡിഎഫ് വന്നാലും ദുരിതം. എല്ലാ കാലത്തും സുരക്ഷയും സംരക്ഷണം നല്‍കിയത് മോദി സര്‍ക്കാര്‍ മാത്രമാണ്.
ചെറുപ്പക്കാര്‍ കേരളം വിട്ടു ജോലിക്കും വിദ്യാഭ്യാസത്തിനുമായി പലായനം ചെയ്യുന്നു. ഇവിടെ കാര്‍ഷികമേഖല തകര്‍ന്നു. തൊഴില്‍ അവസരങ്ങളുമില്ല. വര്‍ഷങ്ങളായി ഇരു മുന്നണികളുടെയും എംപിമാര്‍ദല്‍ഹിയില്‍ പോയി ബാറ്റ വാങ്ങി മടങ്ങുകയാണ്. ഒരവസരം എന്‍ഡിഎയ്ക്കു നല്‍കണം. പറഞ്ഞാല്‍ അത് പ്രാവര്‍ത്തികമാകുന്ന നേതാക്കള്‍. വാക്കു പാലിക്കുന്ന നേതാക്കള്‍. കേരളത്തില്‍ നിന്നും ഇക്കുറി എന്‍ഡിഎയ്ക്ക് എംപിമാര്‍ വേണം. കേരളത്തെ വിനാശ ശക്തികളില്‍ നിന്നു മോചിപ്പിക്കാനും സാമൂഹിക നീതിക്കും തുഷാര്‍ വെള്ളാപ്പള്ളി വിജയിക്കണം. അതിനായി കഠിനമായി പ്രയത്‌നിക്കണം ഇനി വരുന്നദിനങ്ങളില്‍
നടപ്പാക്കാന്‍ കഴിയുന്നകാര്യങ്ങള്‍ മാത്രമേ പറയൂവെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ റബര്‍ വില 250 രൂപയിലേക്ക് ഉയരുമെന്ന് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അത് ഉറപ്പിച്ചു പറയാനാവും. ടൂറിസം മേഖലയിലും മാറ്റങ്ങള്‍ വരുത്തും. കോട്ടയത്ത്‌വിജയിക്കാനാവുമെന്നു പൂര്‍ണ വിശ്വാസമുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയെ കെ. സുരേന്ദ്രനും ജില്ലാ ചെയര്‍മാന്‍ ജി.ലിജിന്‍ലാലുംപൊന്നാട അണിയിച്ചു. ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് എൻ പി സെൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് കുര്യൻ, സംസ്ഥാന വക്താവ് അഡ്വ നാരായണൻ നമ്പൂതിരി, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പദ്മകുമാർ, ബിജെപി മുതിർന്ന നേതാക്കളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ, അഡ്വ ജി രാമൻ നായർ മറ്റ് എൻ ഡി എ ജില്ലാ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.