തിരുവനന്തപുരം : കേരളത്തിലെ സഹകരണ മേഖലയിലെ ഉത്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിംഗിനു കീഴില്‍ വിപണിയില്‍ സജീവമാക്കുന്നതിനായി ”ബ്രാന്‍ഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്റ്റ്സ് എന്ന പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നല്‍കിയതായി മന്ത്രി വി എന്‍ വാസവന് അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി സഹകരണ മേഖലയിലെ ഉല്പന്നങ്ങളെ ഒരൊറ്റ ബ്രാന്‍ഡിനു കീഴിലാക്കി ഒരു പൊതു ട്രേഡ് മാര്‍ക്കോടെ വിപണിയിലെത്തിക്കുന്നതിനായി കോപ് കേരള എന്ന ട്രേഡ് മാര്‍ക്ക് രൂപകല്‍പ്പന ചെയ്യ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കോപ്പ് കേരള എന്ന ഏകീകൃത സഹകരണ ബ്രാന്‍ഡിലൂടെയാണ് വിപണി ശൃംഖല സാധ്യമാക്കുക.
കേരളത്തില്‍ പ്രധാന സ്ഥലങ്ങളില്‍ കോപ്് മാര്‍ട്ട് എന്നപേരില്‍ ഔട്ട്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 12 സംഘങ്ങളുടെ 28 ഉത്പന്നങ്ങള്‍ക്ക് ബ്രാഡിങ്ങായി.
ഗുണനിലവാര പരിശോധന ലാബുകള്‍ സജ്ജമാക്കുക, ഓണ്‍ലൈന്‍ വിപണി സൃഷ്ടിക്കുക, ദേശീയ അന്തര്‍ദേശീയ വിപണിയിലേക്ക് സഹകരണമേഖലയിലെ ഉത്പന്നങ്ങള്‍ എത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി E-selling Mobile Application & Web Application Software തയ്യാറാക്കുന്നതിനുള്ള നടപടിയും പുരോഗതിയിലാണന്ന് വാഴൂര്‍ സോമന്, വി ശശി, പി ബാലചന്ദ്രന്, സി സി മുകുന്ദന് എംഎൽഎ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.