ഏത് വേനലിലും കുഴിമറ്റത്ത് ഇനി കുടിവെളളം മുടങ്ങില്ല : നാട്ടുകാർക്ക് ആശ്വാസമായി കുടിവെള്ള പദ്ധതി

കുഴമറ്റം : ഏത് വേനലിനും കുഴിമറ്റം ബഥനിയിൽ ഇനി കുടിവെളളം മുടങ്ങില്ല. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി കിണർ കുത്തിയാണ് വെള്ളം എത്തിക്കുന്നത്. ഇതോടെ പ്രദേശത്തെ ശുദ്ധജല പ്രശ്നത്തിന് പരിഹാരമാകും. കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പികെ വൈശാഖ് ഫണ്ടിൽ നിന്നും ആണ് പദ്ധതി നടപ്പാക്കുന്നത്.

Advertisements

കുഴിമറ്റത്ത് കുഴൽ കിണർ നിർമ്മിച്ച് വലിയ ടാക്ക് സ്ഥാപിച്ച് വീടുകളിൽ ടാപ്പ് സ്ഥാപിച്ചാണ് കുടിവെളളം എത്തിക്കുന്നത്. കുടിവെള്ളം നിറച്ച ടാങ്കിൽ നിന്നും മൂന്ന് ലൈനുകളിലുടെ ആണ് വെളളം വീടുകളിൽ എത്തിക്കുന്നത്. കടുത്ത വേനലിൽ പോലും നല്ല ജല ലഭ്യതയുളള കിണറിൽ നിന്നും വെളളം ലഭിക്കുന്നതോടെ കുഴിമറ്റത്തെ കുടിവെളള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംമ്പർ പികെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, പഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ ബാബുകുട്ടി ഈപ്പൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എബിസൺ കെ എബ്രഹാം, പഞ്ചായത്തംഗങ്ങളായ ബിനിമോൾ സനൽ കുമാർ, ബോബി സ്കറിയാ , ഡിസിസി ജനറൽ സെക്രട്ടറി ജോണി ജോസഫ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ്, കുഴിമറ്റം ബഥനി കുടിവെളള പദ്ധതി പ്രസിഡന്റ് തോമസ്സ് ജോസഫ്, സെക്രട്ടറി ബിനോമോൻ പിജി, യൂത്ത്കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അരുൺ മാർക്കോസ്സ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles