എന്റെ കേരളം പ്രദർശന-വിപണന മേള;  മാതൃഭൂമി ഫോട്ടോഗ്രാഫർ ജി.ശിവപ്രസാദിനും ജിബിൻ കുര്യനും പുരസ്കാരം ; മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടത്തിയ ‘എന്റെ കേരളം’ പ്രദർശന-വിപണന മേളയുടെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

Advertisements

മികച്ച വാർത്താചിത്രത്തിനുള്ള പുരസ്‌കാരം മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂസ് ഫോട്ടോഗ്രാഫർ ജി. ശിവപ്രസാദ് കരസ്ഥമാക്കി. 
മാതൃഭൂമി ദിനപത്രത്തിൽ ഏപ്രിൽ 27ന് ‘പെൺപുലികൾ’ എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രമാണ് ജി. ശിവപ്രസാദിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
മികച്ച അച്ചടി മാധ്യമ റിപ്പോർട്ടിനുള്ള പുരസ്‌കാരം ദീപിക ദിനപത്രത്തിന്റെ റിപ്പോർട്ടർ ജിബിൻ കുര്യൻ കരസ്ഥമാക്കി. ഏപ്രിൽ 30ന് പ്രസിദ്ധീകരിച്ച ‘കാണാനേറെയുണ്ട് അറിയാൻ അതിലുമേറെ; എന്റെ കേരളം എത്ര മനോഹരം’ എന്ന റിപ്പോർട്ടാണ് *ജിബിൻ കുര്യനെ* പുരസ്‌കാരത്തിന് അർഹനാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിനുള്ള പുരസ്‌കാരം ദൃശ്യ ന്യൂസിന്റെ ന്യൂസ് എഡിറ്റർ ജോജു ജോസഫ് കരസ്ഥമാക്കി. മേയ് നാലിന് സംപ്രേക്ഷണം ചെയ്ത ‘തീം പവലിയനും കാർഷിക സൗഹൃദ സ്വാഗതസ്റ്റാളും ശ്രദ്ധേയമാകുന്നു’ എന്ന റിപ്പോർട്ടാണ് ജോജു ജോസഫിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

മികച്ച കാമറാമാനുള്ള പുരസ്‌കാരം അമൃത ടിവി സീനിയർ കാമറാമാൻ സി.എസ്. ബൈജു കരസ്ഥമാക്കി. മേയ് രണ്ടിന് സംപ്രേഷണം ചെയ്ത ‘ടൂറിസം വകുപ്പിന്റെ സ്റ്റാളിൽ ശ്രദ്ധാകേന്ദ്രമായി കാനഡക്കാരി’ എന്ന റിപ്പോർട്ടിന്റെ വീഡിയോ ചിത്രീകരണമാണ് സി.എസ്. ബൈജുവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നാലു വിഭാഗങ്ങളിലായി 23 എൻട്രികളാണ് ലഭിച്ചത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും കേരള മീഡിയ അക്കാദമി മുൻ സെക്രട്ടറിയുമായ വി.കെ. ജയകുമാർ, കേരള മീഡിയ അക്കാദമി ടെലിവിഷൻ ജേണലിസം കോഴ്‌സ് കോ-ഓർഡിനേറ്റർ കെ. അജിത്ത്, മാധ്യമത്തിന്റെ മുൻ ഫോട്ടോ എഡിറ്റർ റസാഖ് താഴത്തങ്ങാടി എന്നിവരടങ്ങിയ വിധിനിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.