പ്രവർത്തന മികവിൽ പനച്ചിക്കാട് പഞ്ചായത്തിൽ പുരസ്‌കാര പെരുമഴ; ലഭിച്ചത് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം

പനച്ചിക്കാട്: പ്രവർത്തന മികവിൽ പനച്ചിക്കാട് പഞ്ചായത്തിനെ തേടിയെത്തിയത് വിവിധ സർക്കാർ പുരസ്‌കാരങ്ങൾ. നാടിന് അഭിമാനമായ ഭരണ സമിതിക്ക് ലഭിച്ചത് ലക്ഷം രൂപയുടെ അവാർഡ്. പദ്ധതിവിഹിതം വിനിയോഗിക്കുന്നതിലും കാർഷിക മേഖലയിലെ നേട്ടങ്ങൾക്കും മന്ത്രിമാരിൽ നിന്നും പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. 2021 – 2022 വാർഷിക പദ്ധതിയിൽ സർക്കാർ അനുവദിച്ച പട്ടികജാതി-പട്ടികവർഗ്ഗ ഫണ്ട് നൂറ് ശതമാനവും ചിലവഴിച്ചത് പനച്ചിക്കാട് ഉൾപ്പെടെ ജില്ലയിലെ ഒൻപത് പഞ്ചായത്തുകൾ മാത്രമാണ്.

Advertisements

എസ് സി പി – റ്റി എസ് പി ഫണ്ട് ചിലവഴിച്ചതിന് പഞ്ചായത്ത് വകുപ്പിന്റെ പ്രശംസാപത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് ഏർപ്പെടുത്തിയ അവാർഡും പഞ്ചായത്തിനു ലഭിച്ചു. മികച്ച ജൈവ കാർഷിക പഞ്ചായത്തുകളിൽ ജില്ലയിൽ മൂന്നാം സ്ഥാനമാണ് പഞ്ചായത്ത് സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ലക്ഷം രൂപ അവാർഡ് തുകയായി പഞ്ചായത്തിനു ലഭിച്ചത് ചരിത്രത്തിൽ ആദ്യമായാണ്. ഏറ്റുമാനൂരിൽ നടന്ന ചടങ്ങിൽ വച്ച് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനും വൈസ് പ്രസിഡന്റ് റോയി മാത്യുവും ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. വാർഷിക പദ്ധതി പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന പ്ലാൻ ഫണ്ട് നൂറ് ശതമാനവും ചിലവഴിച്ചതിന് തുടർച്ചയായി രണ്ടാം തവണയാണ് പനച്ചിക്കാട് പഞ്ചായത്ത് ഭരണസമിതി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നത് .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.