കടകളിൽ മീൻ വിതരണം ചെയ്തതിനു ശേഷം ലഭിച്ച ഒന്നര ലക്ഷം രൂപയുമായി മിനി ലോറി ഡ്രൈവർ നാട് വിട്ടു; മുങ്ങിയത് ചങ്ങനാശേരിയിൽ താമസിക്കുന്ന കറുകച്ചാൽ സ്വദേശി; വീഡിയോ ഇവിടെ കാണാം

കോട്ടയം: കടകളിൽ മീൻ വിതരണം ചെയ്ത ശേഷം ലഭിച്ച തുകയായ ഒന്നര ലക്ഷം രൂപയുമായി മിനി ലോറി ഡ്രൈവർ നാട് വിട്ടു. ചങ്ങനാശേരിയിൽ താമസിക്കുന്ന കറുകച്ചാൽ പത്തനാട് പാറപറമ്പിൽ അൽ അമീനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അൽ അമീൻ ജോലി ചെയ്യുന്ന വാകത്താനം ആൽകോൺ ഫിഷറീസാണ് ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. വാഹനം ചേർത്തലയിൽ നിർത്തിയ ശേഷം പണവുമായി അൽ അമീൻ സ്ഥലം വിടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു കേസിസാസ്പദമായ സംഭവം. വാകത്താനത്തു നിന്നും മീൻ എടുക്കുന്നതിനായാണ് അൽ അമീൻ മിനി ലോറിയുമായി പോയത്. തുടർന്ന് സ്ഥാപനങ്ങളിൽ മീൻ വിതരണം ചെയ്ത ശേഷം കിട്ടിയ പണവുമായി അമീൻ ലോറിയിൽ എത്തുകയായിരുന്നു. ഇതിനു ശേഷം ചേർത്തല ഭാഗത്ത് ലോറി നിർത്തി പണവുമായി അമീൻ സ്ഥലം വിട്ടു. മീൻ വിതരണം ചെയ്ത ശേഷം പണവുമായി പതിവ് പോലെ അമീൻ എത്താതെ വന്നതോടെയാണ് ആൽക്കോൺ ഫിഷറീസ് അധികൃതർ പരാതി നൽകിയത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മീൻ വിറ്റു കിട്ടിയ പണവുമായി അമീൻ മുങ്ങിയതായി കണ്ടെത്തിയത്. തുടർന്നു ചേർത്തല പൊലീസ് വിഷയത്തിൽ കേസെടുത്തിട്ടുണ്ട്. ചങ്ങനാശേരിയിലും ആൽക്കോൺ ഫിഷറീസ് അധികൃതർ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Hot Topics

Related Articles