കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; പതാക ദിനാചരണം നടത്തി

കോട്ടയം: കേരള ഗസ്റ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പതാക ദിനാചരണം നടത്തി. കോട്ടയം ജില്ലയിൽ 34 കേന്ദ്രങ്ങളിലാണ് സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയർത്തിയത്. കോട്ടയം സിവിൽ സ്‌റ്റേഷൻ ഏരിയയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ് പ്രിയദർശൻ പതാക ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം ടൗൺ ഏരിയയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം അർജുനൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് ആർ. വൈക്കം മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ജോ.സെക്രട്ടറി പ്രീതി എം നായർ, പാലാ മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മിറ്റിയംഗം പ്രവീൺ, ചങ്ങനാശേരി ടൗണിൽ അജിമോൻ, പാമ്പാടിയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷറീഫ്, ഏറ്റുമാനൂരിൽ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് എന്നിവർ പതാക ദിനത്തിലെ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു. കേരള ഗസ്റ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മേയ് 10 മുതൽ 12 വരെ കോട്ടയം കെ.സി മാമ്മൻമാപ്പിള ഹാളിലാണ് നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ നടന്നു വരുന്നു.

Advertisements

Hot Topics

Related Articles