കുമരകത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; തൃശൂർ സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ

കുമരകം: മുക്കുപണ്ടം നൽകി പണം തട്ടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി അറസ്റ്റിൽ കുമരകം കവണാറ്റിൻകര ബാങ്ക് പടി ഭാഗത്ത് എട്ടോന്നിൽ ഫൈനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിൽമുക്കുപണ്ടം പണയം വയ്ക്കാൻ വന്ന യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് ഉഴവൂർ പറമ്പ് വീട്ടിൽ മുരളീധരൻ മകൻ ഹരിവിഷ്ണു (24) നെ യാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഇയാൾ ഒരാഴ്ചയായി കോട്ടയം മാലി ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. സ്വർണ്ണം എന്ന വ്യാജേനെ മുക്കുപണ്ടം നൽകി അമ്പതിനായിരം രൂപ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് കടയുടമയ്ക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലിസ് മേധാവി കെ കാർത്തിക്കിന്റെ നിർദേശപ്രകാരം കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Hot Topics

Related Articles