ഡൽഹി : സംസ്ഥാന സർക്കാരിനെതിരെ വീണ്ടും കലഹവുമായി ഗവർണർ. രാജ്ഭവനില്‍ ആവശ്യമെങ്കില്‍ മൂന്നല്ല പത്ത് കാര്‍ ചോദിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അതിഥികള്‍ക്കായി ആവശ്യമെങ്കില്‍ ഇനിയും കാറ് ചോദിക്കും.ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥികള്‍ നടന്ന് പോകണോയെന്നും ഗവര്‍ണര്‍ ചോദിച്ചു.
കഴിഞ്ഞ ഒന്നര വര്‍ഷമായി രാജ് ഭവനില്‍ എക്സ്ട്രാ കാറുകളില്ല. ആവശ്യം വന്നാല്‍ സര്‍ക്കാരിനോട് ചോദിക്കുമെന്നും അതില്‍ ഒരു പ്രത്യേകതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറ് വാടകയ്ക്ക് ആവശ്യപ്പെട്ടത് വലിയ വിഷയമാകേണ്ടതല്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമ വിരുദ്ധമായ നടപടികള്‍ സര്‍ക്കാര്‍ ചെയ്യുന്നത് സാധാരണമാകുകയാണെന്നും സഭ സമ്മേളിക്കുമ്പോള്‍ ചാന്‍സിലറെ നീക്കാനുള്ള ബില്‍ കൊണ്ടുവരുമോയെന്നതില്‍ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമലംഘനങ്ങള്‍ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.