കാഞ്ഞിരപ്പള്ളി: ആരോഗ്യ രംഗത്തു ലോകത്തിനു തന്നെ കേരളം മാതൃകയായി മാറി കഴിഞ്ഞുവെന്ന് മന്ത്രി വി എൻ വാസവൻ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ആരോഗ്യ മേള ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 96 വയസുള്ള കോവി ഡ് രോഗിയെ വരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ ആ രോഗ്യവകുപ്പിന്റെ ധീരരായ പ്രവർത്തകരുള്ള നാടാണ് കേരളം. വിദ്യാഭ്യാസം, ഭരണ നിർവ്വഹണം, പരിസ്ഥിതി മേഖല, ആരോഗ്യം എന്നിവയിൽ കേരളം ഒന്നാമതാണ്.
ആരോഗ്യ വകുപ്പും ജനപ്രതിനിധികളും ,ആശാ പ്രവർത്തകരും ഒക്കെ ഒത്തൊരുമ്മിച്ച് പ്രവർത്തിക്കുന്നതു കൊണ്ടാണ് കേര ളത്തിന് വിജയം കൈവരിക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വാസവൻ പറഞ്ഞു. ഏക ആരോഗ്യത്തിന്റെ ബ്ലോക്കുതല ഉൽഘാടനം അഡ്വ: സെബാസ്‌ററ്റൻ കുളത്തുങ്കൽ എംഎൽഎ നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ വിഷയാവതരണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഡയസ് കോക്കാട്ട്, സാജൻ കുന്നത്ത് , ജെസി ഷാജി, കുമാരി പി ആർ അനുപമ, ശുഭേഷ് സുധാകരൻ, കെ രാജേഷ്, ഡോ. വിധ്യാധരൻ ,ഡോ : അജയ് മോഹൻ ,തങ്കമ്മ ജോർജുകുട്ടി, ജയിംസ് പി സൈമൺ, സൻ ധ്യാ വി നോദ്, വിമല ജോസഫ് , കുമാരി അഞ്ജലി ജേക്കബ്, ഷക്കീല നസീർ പി കെ പ്രദീപ്, ജൂബി അഷറഫ് ചക്കാലയ്ക്കൽ, ടി ജെ. മോഹൻ ,ജോഷി മംഗലം, മാഗി ജോസഫ് ,ജയശ്രീ ഗോപിദാസ്, ജോളി മടുക്കക്കുഴി, സിൻധു മോഹൻ ,ജോണിക്കുട്ടി മഠത്തിനകം, ഷേർളി വർഗീസ്, ഷാലിമ്മ , ജയിംസ്, എസ് ഫൈസൽ, കെ അർ ഷാജി, ജോയിൻറ്റ് ബി ഡി ഒ സിയാദ് എന്നിവർ സംസാരിച്ചു. ആരോ ഗ്യ മേളയ്ക്ക് തുടക്കം കുറിച്ച് പാറത്തോട് ജംഗ്ഷനിൽ നിന്നും വർണ്ണാഭമായ റാലിയും ഉണ്ടായിരുന്നു.