കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കൊച്ചി: കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (4/2024, 5/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 45 ഒഴിവുണ്ട്.ഇതില്‍ നാല് ഒഴിവിലേക്ക് ഭിന്നശേഷി വിഭാഗത്തിനുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റും മറ്റുള്ളവയിലേക്ക് നേരിട്ടുള്ള നിയമനവുമാണ്.

Advertisements

ശമ്പളം: 39,300-83,000 രൂപ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ നിയമബിരുദം (കേരളത്തിലെ സർവകലാശാലകള്‍ അംഗീകരിച്ചിട്ടുള്ളത്). കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയമാണ്.

പ്രായം: 02.01.1988-നും 01.01.2006-നും (രണ്ട് തീയതികളുമുള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം (സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്). തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് പരീക്ഷ, ഡിസ്ക്രിപ്റ്റീവ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്. 

ഒബ്ജക്ടീവ് പരീക്ഷ 100 മാർക്കിന് ഒ.എം.ആർ. രീതിയിലാകും. ജനറല്‍ ഇംഗ്ലീഷ്-50 മാർക്ക്, ജനറല്‍ നോളജ്-40 മാർക്ക്, അടിസ്ഥാനഗണിതവും മാനസികശേഷി പരിശോധനയും-10 മാർക്ക് എന്നിങ്ങനെയാണ് മാർക്ക് വിഭജനം. 75 മിനിറ്റാണ് സമയം. 60 മാർക്കിന്റെതാണ് ഡിസ്ക്രിപ്റ്റീവ് പരീക്ഷ. 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതല്‍, കോംപ്രിഹെൻഷൻ, ചെറു ഉപന്യാസം തയ്യാറാക്കല്‍ എന്നിവയുണ്ടാകും. അഭിമുഖം 10 മാർക്കിനുള്ളതായിരിക്കും.

അപേക്ഷാഫീസ്: 500 രൂപ (എസ്.സി./എസ്.ടി./തൊഴില്‍രഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല).

അപേക്ഷ: www.hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് വഴി വണ്‍-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം ഏപ്രില്‍ മൂന്നു മുതല്‍ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 2. വെബ്സൈറ്റ്: www.hckrecruitment.keralacourts.in.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.