തിരുവല്ല ഓതറയിൽ സഹോദരനൊപ്പം നടന്നുപോയ യുവതിയെ കടന്നുപിടിച്ചു : വയോധികൻ അറസ്റ്റിൽ

തിരുവല്ല : ഓതറയിൽ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ നടുറോഡിൽ വെച്ച് കടന്നു പിടിച്ച വൃദ്ധനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതിൽ വീട്ടിൽ മോഹനൻ (66)ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആറ് വയസ്സുകാരനായ സഹോദരനൊപ്പം നടന്നു വരികയായിരുന്ന 18 വയസ്സുകാരിയായ പെൺകുട്ടിയെ ഓതറ – കൈച്ചിറ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് മോഹനൻ പിന്നിൽ കൂടി എത്തി ശരീരഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു.

പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി സംഭവം സ്ഥലത്തു നിന്നും സൈക്കിളിൽ രക്ഷപ്പെട്ടു.
തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ തിരുവല്ല സിഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉച്ചയോടെ പ്രതിയെ വീടിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles