കാട്ടാന ആക്രമണം : ആന്റോ ആന്റണി എംപിയുടെ നിലപാട് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നാടകം; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കുടിലിൽ ബിജു എന്ന ഓട്ടോ ഡ്രൈവർ മരിക്കാൻ ഇടയായ ദാരുണ സംഭവം ഏറെ ദൗർഭാഗ്യകരമാണ്. ബിജുവിന്റെ അനന്തരാവകാശികൾക്ക് മതിയായ നഷ്ടപരിഹാരവും, കുടുംബത്തിന് സംരക്ഷണവും  ഉറപ്പു വരുത്തേണ്ടതുണ്ട്. 

Advertisements

വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനും, സ്വത്തിനും നഷ്ടം സംഭവിക്കുന്ന സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.  ഇക്കാര്യത്തിൽ  കഴിയുന്ന എല്ലാ നടപടികളും ഗവണ്മെന്റിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബിജുവിന്റെ മരണത്തിനിടയായ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന സ്ഥലം എംപിയുടെ നിലപാട് അപഹാസ്യമാണെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അഭിപ്രായപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനം വകുപ്പിന്റെ കണമല റേഞ്ച് ഓഫീസിന് മുന്നിൽ അദ്ദേഹം നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ വോട്ട് ലക്ഷ്യമിട്ട് മാത്രമാണ്. മനുഷ്യ- വന്യജീവി സംഘർഷത്തിന് സമ്പൂർണ്ണ പരിഹാരം കാണുന്നതിന് ഏറ്റവും ആവശ്യമുള്ളത് കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം തിരുത്തി വന്യജീവികളുടെ എണ്ണപ്പെരുപ്പം തടയുകയും ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉടൻ വെടിവെച്ചു കൊല്ലുന്നതിന് അധികാരം നൽകുന്ന നിയമ ഭേദഗതിയും മറ്റുമാണ്.  

ഇക്കാര്യങ്ങളൊന്നും നടപ്പിലാക്കി എടുക്കുന്നതിന് പാർലമെന്റിൽ ഒരു ഇടപെടലും നാളിതുവരെ എംപിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.  അതുപോലെതന്നെ മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം ഒരുക്കുന്നതിനുവേണ്ടി സംസ്ഥാനത്ത് ജനവാസ മേഖലയും,  വനാതിർത്തിയുമായി പരിപൂർണ്ണമായി അതി ശക്തമായ സുരക്ഷാ സംവിധാനങ്ങൾ  ഒരുക്കുന്നതിനുള്ള വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറാക്കി അതിനാവശ്യമായ 620 കോടി രൂപ കേന്ദ്ര സഹായം ആവശ്യപ്പെട്ട് സംസ്ഥാന ഗവൺമെന്റ് സമർപ്പിച്ച പദ്ധതി അനുവദിപ്പിക്കുന്നതിനോ,  അത് കേന്ദ്രം തള്ളിക്കളഞ്ഞ അവസരത്തിൽ അതിനെതിരെ ഏതെങ്കിലും നിലപാടോ, നടപടിയോ സ്വീകരിക്കുന്നതിനോ ആന്റോ ആന്റണി എംപി ഒരു പ്രവർത്തനവും നടത്തിയിട്ടുള്ളതല്ല.  

അതുപോലെതന്നെ മനുഷ്യജീവനും, സ്വത്തും വന്യജീവികളിൽ നിന്ന് സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് എംപി ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടുമില്ല. മുൻപ് വന്യജീവി ആക്രമണങ്ങൾ സംഭവിച്ച അവസരങ്ങളിൽ ഒന്നും എംപി കാര്യമായി രംഗത്തെത്തിയിട്ടുമില്ല.  കഴിഞ്ഞ 15 വർഷം ഈ വിഷയത്തിൽ കാര്യമായ ഒരു ഇടപെടലും നടത്താതെ ഈ തെരഞ്ഞെടുപ്പ് വേളയിൽ വീണുകിട്ടിയ ഒരു അവസരം എന്നുള്ള നിലയിൽ ഈ വിഷയത്തെ കണ്ട് അതിൽനിന്നും ജനവികാരം മുതലെടുക്കാൻ ശ്രമിക്കുന്ന എംപിയുടെ നിലപാട് കർഷകർ തിരിച്ചറിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Hot Topics

Related Articles