ഹയർ ഗുഡ്സ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടനാ ഇടപെടൽ മാതൃകാപരം : ടി.വി ബാലൻ

കേരള സ്‌റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

Advertisements

കോട്ടയം: ഹയർഗുഡ്‌സ് അസോസിയേഷൻ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള സ്‌റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ നടത്തിയ ഇടപെടൽ മാതൃകാപരമാണെന്ന് സംസ്ഥാന ട്രഷറർ ടി.വി ബാലൻ പറഞ്ഞു. കേരള സ്‌റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കോട്ടയം ജില്ലയിൽ മാത്രമല്ല സംസ്ഥാനതലത്തിൽ എമ്പാടും സംഘടനയുടെ പ്രവർത്തനങ്ങൾ സജീവമാകുന്നുണ്ട്. കാലത്ത് സർക്കാരുമായി ബന്ധപ്പെട്ട് വേണ്ട ഇടപെടൽ നടത്താൻ സാധിച്ചത് സംഘടനയെ കൂടുതൽ ശക്തമാക്കി. പ്രതിസന്ധിഘട്ടങ്ങളിലാണ് സംഘടനയുടെ ബലം മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോടിമത സിറ്റിസൺ ക്ലബ് ഹാളിലാണ് പരിപാടി നടന്നത്. പന്തൽ, അലങ്കാരം , ഹയറിംങ് ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമകളുടെ സംഘടനയാണ് കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. തുടർന്നു ജില്ലാ പ്രസിഡന്റ് എം.എൻ ബാലകൃഷ്ണൻ പതാക ഉയർത്തി.

സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ റെജി സുവർണ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ജോൺ ജേക്കബ് (സാലി) റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ജയചന്ദ്രൻ ചീരോത്ത്, സംസ്ഥാന സെക്രട്ടറി വി.ആർ ജയൻ എറണാകുളം എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.എം കുഞ്ഞുമോൻ നന്ദി പറഞ്ഞു. സെക്രട്ടറി ജോൺ ജേക്കബ് (സാലി) കേരള ഡെക്കറേഷൻ, ജനറൽ കൺവീനർ റെജി സുവർണ, ട്രഷറർ ജോളി ജോസഫ് കീർത്തി ഹയറിംങ്, പബ്ലിസിറ്റി കൺവീനർ പ്രിൻസ് മോൻ എബ്രഹാം (മെറിസ്റ്റം ഇവന്റ്‌സ്), ഫുഡ് കൺവീനർ സിറാജ് (ആർഎസ്എ ഡെക്കറേഷൻ) , പ്രോഗ്രാം കൺവീനർ മധു മധുരിമ ഡെക്കറേഷൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ ഡിസ്‌പ്ലേ അടങ്ങിയ എക്‌സ്‌പോയും നടന്നു. പരിപാടികളുടെ ഭാഗമായി കമ്പനികളുടെ ഹയറിംങ് ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.