ജാഗ്രത ഹെൽത്ത്
കാടപ്പക്ഷിയുടെ മുട്ട വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്.
അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക്. 13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിൻ ബിയും അടങ്ങിയ കാടമുട്ട ആസ്മ, ചുമ എന്നിവ തടയാൻ ഉത്തമമാണ്. ജലദോഷം പനി എന്നിവയ്‌ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് നല്ലതാണ്.
അനീമിയ, ആർത്തവപ്രശ്‌നങ്ങൾ എന്നിവയ്‌ക്കെല്ലാം ഉചിതമാണ് കാടമുട്ട. രക്തകോശങ്ങൾ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത് സഹായിക്കും. അയൺ ധാരാളം അടങ്ങിയതിനാൽ സ്ത്രീകളിലെ ആർത്തവപ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വർധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാടമുട്ട ഒരു നല്ല കരുത്തുറ്റ ഉത്തേജകമാണ്. ബൾഗേറിയൻ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇത് വയാഗ്രയേക്കാൾ കാര്യക്ഷമതയിൽ മികച്ചതാണ്. അതുകൊണ്ട് തന്നെ പുരുഷന്മാർക്ക് ഏറെ ഉത്തമമാണ്.