നിങ്ങളുടെ മൂത്രം ഇങ്ങനെയാണോ ? ഇത് വൃക്ക രോഗത്തിന്റെ ലക്ഷണമാകാം 

മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം. ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രത്തില്‍ രക്തം, മൂത്രമൊഴിക്കുമ്ബോള്‍ പുകച്ചിലും വേദനയും എന്നിവയെല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്. വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ രക്തത്തില്‍ വിഷവസ്തുക്കളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം. കിഡ്‌നി ഡിസോര്‍ഡര്‍ ബാധിച്ച ഒരു രോഗിക്ക് ക്ഷീണം, ബലഹീനത, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം. 

Advertisements

എപ്പോഴും തണുപ്പ് തോന്നുതും വൃക്കതകാരിന്റെ മറ്റൊരു ലക്ഷണമാണ്. എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളര്‍ച്ചയും തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണണം.മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്.വൃക്ക തകരാറിന്റെയോ വൃക്കരോഗത്തിന്റെയോ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തില്‍ പത കാണുന്നത്. മൂത്രത്തില്‍ അമിതമായ കുമിളകള്‍ അല്ലെങ്കില്‍ പത കാണുന്നുണ്ടെങ്കില്‍ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

Hot Topics

Related Articles