കേരളത്തിൽ ഇനി റെയിൽവേ വികസന കുതിപ്പ് : പുതിയ പാതകൾ വരുന്നു : ഭൂമിയേറ്റെടുക്കലിന് പിന്തുണ തേടിയെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി : കേരളത്തില്‍ മൂന്നും നാലും റെയില്‍വേ പാതകള്‍ വരുന്നു, ഭൂമിയേറ്റെടുക്കലിന് പിന്തുണ തേടിയെന്ന് അശ്വിനി വൈഷ്ണവ്കേരളത്തിലെ മൂന്നും നാലും റെയില്‍വേ പാതയ്ക്കായുള്ള പ്രവര്‍ത്തനങ്ങളിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Advertisements

മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെ പറ്റി ചെയ്‌തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലി- എരുമേലി പദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.
അങ്കമാലി- ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചതായി നേരത്തെ മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചിരുന്നു.മുഖ്യമന്ത്രിയും റെയില്‍വേ മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇത്.

Hot Topics

Related Articles