ഏഴു പേരിലൂടെ ജീവിക്കുന്ന കൈലാസ് നാഥിന്റെ കുടുംബത്തിന് കോട്ടയത്തിന്റെ ടോണിച്ചായന്റെ കൈത്താങ്ങ് : കൈലാസിന്റെ സഹോദരിയുടെ പഠന ചിലവ് ഏറ്റെടുത്തു : തുക കൈമാറി

കോട്ടയം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിക്കുകയും, അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്ത കൈലാസ് നാഥിന്റെ കുടുംബത്തിന് കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ കോട്ടയത്തിന്റെ ടോണിച്ചായൻ. കൈലാസനാഥിന്റെ കുടുംബത്തിൻറെ അവസ്ഥ തിരിച്ചറിഞ്ഞ അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ആണ് സഹായഹസ്തവുമായി രംഗത്ത് എത്തിയത്. കുടുംബത്തെ സന്ദർശിച്ച ടോണി വർക്കിച്ചൻ , സഹോദരിയുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഈ തുക വീട്ടിലെത്തി കൈലാസ് നാഥിന്റെ കുടുംബത്തിന് കൈമാറുകയും ചെയ്തു.

Advertisements

ആഴ്ചകൾക്ക് മുൻപ് കോട്ടയം പുത്തനങ്ങാടിയിലുണ്ടായ അപകടത്തിലാണ് കൈലാസ് നാഥ് മരിച്ചത്. കൈലാസിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി സുഹൃത്തുക്കളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന് കരുത്തുപകരുന്നതാണ് ഇപ്പോൾ ടോണിച്ചായൻ നടത്തിയ ഇടപെടലുകൾ. വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകളും വ്യക്തികളും ഇതിനോടകം തന്നെ കൈലാസ്നാഥിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴു പേർക്ക് ജീവൻ നൽകി നമ്മേ വിട്ട് പിരിഞ്ഞ ഒരു കുടുംബത്തിന്റെ പ്രതിക്ഷആയിരുന്ന കൈലാസിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് സഹായത്തിനായി പദ്ധതി ആരംഭിച്ചിരിക്കുന്നത്.
Gpay,phonepay,paytm/
number-9526480183
Bank account number:67242359852
IFSC code:SBIN0070223
Account name: Manoj ps
Branch:THIRUVARPU,KOTTAYAM
Bank:State Bank of india

Hot Topics

Related Articles