പാലാ കൊല്ലപ്പള്ളിയിൽ കെ എസ് ആർ ടി സി ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ചു ; യാത്രക്കാരന് പരിക്ക്

രാമപുരം: പാലാ – തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിക്ക് സമീപം കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്കുപറ്റി. കൊല്ലപ്പിള്ളി വേരംപ്ലാക്കല്‍ മോബിന്‍(37)നെ പരിക്കുകളോടെ പാലായിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരായ മറ്റ് 4 പേര്‍ക്ക് നിസാരമായിട്ടാണ് പരിക്ക് പറ്റിയത്.

Advertisements

കണ്ണൂരില്‍ നിന്നും പാലായിലേയ്ക്ക് വരികയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു. രാമപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. രാത്രിയില്‍ ബസില്‍ യാത്രക്കാര്‍ കുറവായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

Hot Topics

Related Articles