കോട്ടയം : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ജില്ലാ പഞ്ചയത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രുപ ഉപയോഗിച്ച് നവീകരിക്കുന്ന ദിവാൻകവല- കാലയിക്കവല റോഡിന്റെ നിർമ്മാണോദ്ഘാടനം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംമ്പർ പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു.
മൂലേടം സി എസ് ഐ പളളി വികാരി റവ.ഫാ ജോസഫ് തോമസ്സ് മുഖ്യപ്രഭാഷണം നടത്തി. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, പളളം ബോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ, മുൻസിപ്പൽ കൗൺസിലർ ഷീന ബിനു, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി ഇട്ടിക്കുഞ്ഞ്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ തമ്പാൻ കുര്യൻ വർഗ്ഗീസ് കുരിയാക്കോസ് കുരുവിള, ബാബു മുല്ലക്കൽ, ടി പി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.