കോട്ടയം: സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് അടച്ചിട്ടിരുന്ന കേളമംഗലം ഗ്രൂപ്പിന്റെ ചിങ്ങവനം പന്നിമറ്റത്തെ കോർപ്പറേറ്റ് ഓഫിസിന്റെ താക്കോൽ തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്. ചിങ്ങവനം പൊലീസിനോടാണ് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. ഇതോടെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന ചിങ്ങവനം പന്നിമറ്റത്തെ കേളമംഗലം ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫിസ് അടുത്ത ദിവസങ്ങളിൽ തന്നെ തുറക്കുമെന്ന് ഉറപ്പായി. മാസങ്ങൾക്ക് മുൻപാണ് ചിങ്ങവനം പന്നിമറ്റത്തെ കേളമംഗലം ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫിസ് സാമ്പത്തിക തട്ടിപ്പ് പരാതി ഉയർന്നതിനെ തുടർന്ന് ചിങ്ങവനം പൊലീസ് അടച്ചു പൂട്ടിയത്.
ഇതേ തുടർന്ന് ആറു മാസത്തോളമായി ഈ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉടമ നാടു വിട്ടതോടെയാണ് കടക്കാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വിഷയത്തിൽ പണം നഷ്ടമായവർ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയും, പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഓഫിസ് അടച്ചു പൂട്ടി സീൽ വച്ച പൊലീസ് താക്കോൽ കസ്റ്റഡിയിൽ എടുത്തത്. ഇതിന് ശേഷം വലിയ ജനകീയ പ്രതിഷേധങ്ങളും ചിങ്ങവനത്ത് അരങ്ങേറുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേളമംഗലം ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചുള്ള വാർത്ത ജാഗ്രത ന്യൂസ് ലൈവാണ് പുറത്ത് വിട്ടത്. പിന്നാലെയാണ് വലിയ പ്രതിഷേധം ഓഫിസിനു മുന്നിൽ അരങ്ങേറിയത്. നിലവിൽ കേളമംഗലം ഗ്രൂപ്പ് അധികൃതർ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചാണ് ഓഫിസ് തുറക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കടക്കാരുടെയെല്ലാം പണം നൽകാമെന്നു ഇവർ ഹൈക്കോടതിയെ അറിയിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കൃത്യമായ രേഖകളുമായി എത്തുന്നവർക്ക് പണം നൽകി , കേസുകൾ ഒത്തു തീർപ്പാക്കുന്നതിനാണ് നീക്കം നടക്കുന്നതെന്നാണ് മനസിലാകുന്നത്. ഇതിനാലാണ് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടി ഓഫിസ് തുറക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നത്.