കോട്ടയം ജില്ലയിൽ 25113 കേസുകൾ ദേശീയ  ലോക് അദാലത്തിൽ തീർപ്പാക്കി

 കോട്ടയം : ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കു ലീഗൽ സർവ്വീസസ് കമ്മറ്റികളുടെ നേതൃത്വ ത്തിൽ  നടത്തിയ ദേശീയ ലോക് അദാലത്തിൽ 25113 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത് 15,19,55,164രൂപ(പതിനഞ്ചു കോടി പത്തൊൻപത് ലക്ഷത്തി അൻപത്തയ്യായിരത്തി നൂറ്റിയറുപത്തിനാല് രൂപ ) യാണ് വിവിധ കേസുകളിലായി  വിധിച്ചത്. 

Advertisements

ആകെ 37560 കേസുകളാണ് പരിഗണിച്ചത്. ആകെ തീർപ്പാക്കിയ കേസുകളിൽ 24143 എണ്ണം  പെറ്റി കേസുകൾ  ആണ്.കോടതിയിൽ നിലവിലുള്ള 437 കേസുകളും  അദാലത്തിൽ തീർന്നു.ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂ വേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ. ഹരികുമാർ , ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജി യുമായ  രാജശ്രീ രാജ്ഗോപാൽ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles