കേരള കൗമുദി കോട്ടയം എഡീഷൻ രജതോത്സവം നാളെ; ഉദ്ഘാടനം നിർവഹിക്കുക ഗവർണർ ആനന്ദബോസ്

കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം വർഷത്തിലേക്കും കടക്കുകയാണ്. കേരള കൗമുദി കോട്ടയം എഡീഷൻ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നാളെ നടക്കും.

Advertisements

രാവിലെ 11:30ന് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസാണ് ഉദ്ഘാടനം നിർവഹിക്കുക.
മന്ത്രി വി.എൻ വാസവൻ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിൻ്റെ ജാസി ഷോയും നടക്കുന്നതാണ്.

Hot Topics

Related Articles