പണി ലോട്ടറി കച്ചവടം; മറവിൽ നടക്കുന്നത് പോക്കറ്റടി; നാഗമ്പടം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള പോക്കറ്റടി തട്ടിപ്പ് സംഘങ്ങളെപ്പറ്റി പരാതി വ്യാപകമാകുന്നു

കോട്ടയം: ലോട്ടറിക്കച്ചവടത്തിന്റെ മറവിൽ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോക്കറ്റടി സംഘങ്ങൾ വ്യാപകമാകുന്നതായി പരാതി. ലോട്ടറിടിക്കറ്റിന്റെ ചില്ലറ വിൽപ്പനക്കാർ എന്ന പേരിൽ പോക്കറ്റടി മോഷണ സംഘങ്ങൾ കറങ്ങുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ ലോട്ടറി തട്ടിട്ടിരിക്കുന്നവരിൽ നിന്നും ചില്ലറ വിൽപ്പനയ്ക്ക് എന്ന പേരിൽ ലോട്ടറി വാങ്ങിയെടുത്ത ശേഷം വിൽപ്പനയ്ക്കായി കറങ്ങി നടക്കുന്നവരാണ് മോഷണവും, പോക്കറ്റടിയും നടത്തുന്നതെന്നാണ് പരാതി.

Advertisements

നാഗമ്പടം ബസ് സ്റ്റാൻഡിൽ ലോട്ടറി കച്ചവടം ഉപജീവനമാക്കിയ നിരവധി പേരാണ് ഉള്ളത്. ഇവർക്കിടയിലാണ് ഇത്തരത്തിൽ പോക്കറ്റടി മോഷണ മോഷണ സംഘങ്ങൾ നുഴഞ്ഞു കയറുന്നത്. ലോട്ടറിയുമായി സ്റ്റാൻഡിലൂടെ നടക്കുമ്പോൾ ആരും സംശയിക്കില്ലെന്നതാണ് ഇത്തരം സംഘങ്ങൾ ലോട്ടറിവിൽപ്പനയെ മറയാക്കിയിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോട്ടറിമൊത്തവിതരണത്തിന്റെ ഭാഗമായി തട്ടുകളിട്ട് നിരവധി ആളുകളാണ് ഇവിടെയിരിക്കുന്നത്. ഇവരിൽ നിന്നും നിശ്ചിത കമ്മിഷൻ പറഞ്ഞാണ് ലോട്ടറി ചില മോഷ്ടാക്കൾ വാങ്ങുന്നത്. തുടർന്ന്, ലോട്ടറി വിറ്റാലും ഇല്ലെങ്കിലും പണം നൽകും. അതുകൊണ്ടു തന്നെ തട്ടുകളിൽ ഇരിക്കുന്നവർ ഇവരെ നിരുത്സാഹപ്പെടുത്തില്ല. സമ്മാനം അടിച്ചാൽ കമ്മിഷനും ഈ തട്ടിലിരിക്കുന്നവർക്ക് ലഭിക്കും. ഈ സാഹചര്യത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ തിരക്ക് വർദ്ധിക്കുമ്പോൾ ഇവർ നടത്തുന്ന നീക്കങ്ങൾ സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

Hot Topics

Related Articles