മണർകാട്: മണർകാട് സെന്റ് മേരീസ് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറുകളിൽ നിന്നും ബൈക്കുകളിൽ നിന്നും മോഷണം നടത്തിയ യുവാവിന്റെ വീഡിയോ പുറത്തു വന്നു. എന്നാൽ, പരാതിക്കാരില്ലാത്തതിനാൽ പ്രതിയെ കണ്ടെത്തിയെങ്കിലും നടപടിയെടുക്കാനാവാതെ വിഷമിക്കുകയാണ് അധികൃതർ. ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ സംബന്ധിച്ച് ഉയരുന്ന ഒരു ചോദ്യമാണിത്. കഴിഞ്ഞ ഞായറാഴ്ച കോട്ടയം മണർകാട് പള്ളിവക സെന്റ് മേരീസ് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്നും മോഷണം നടത്തുന്ന ഒരു യുവാവിന്റെ വീഡിയോയാണ് പ്രചരിച്ചത്. ആശുപത്രിയുടെ സെക്രട്ടറി സി സി ടി വി ക്യാമറയുടെ ബാക് അപ്പ് എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ആശുപത്രിയിൽ പരിശോധനക്കെത്തിയ ഒറവയ്ക്കൽ സ്വദേശി തിരികെ സ്വന്തം ബൈക്കിനു സമീപമെത്തിയപ്പോൾ വാഹനത്തിലെ ബാഗ് കീറിയ നിലയിൽ കിടക്കുന്നതാണ് കണ്ടത് . മഴക്കോട്ടും വാഹനത്തിന്റെ ആർ സി ബുക്കിന്റെ പകർപ്പുൾപ്പെടെ സൂക്ഷിച്ച ബാഗും കാണാനില്ലായിരുന്നു. തുടർന്ന് അദ്ദേഹം അറിയിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അവിടെ പാർക്ക് ചെയ്ത പല ബൈക്കുകളിലും ഒരു യുവാവ് മോഷണം നടത്തുന്നത് കണ്ടുപിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസിൽ പരാതി കൊടുക്കുവാൻ നിർദേശിച്ചാണ് ഇദേഹത്തെ തിരിച്ചയച്ചത്. സമൂഹ മാധ്യമങ്ങളിൽ വന്ന വീഡിയോ തിരിച്ചറിഞ്ഞ യുവാവിന്റെ നാട്ടുകാരായ പനച്ചിക്കാട്ടുകാർ (കുഴിമറ്റം) തന്നെയാണ് ഇയാളെ തിരിച്ചറിഞ്ഞ വിവരം കൈമാറാൻ തയ്യാറായിരിക്കുന്നത്. കോട്ടയം നാഗമ്പടം പള്ളിയിൽ മാതാപിതാക്കളോടൊപ്പംവന്ന പെൺകുട്ടിയുടെ സ്വർണ പാദസരം തിരക്കിനിടയിൽ മോഷ്ടിച്ചതിന് മൂന്നു വർഷം മുൻപ് പോലീസ് പിടിയിലായ വ്യക്തിയാണ് ഈ യുവാവ് എന്നും നാട്ടുകാർ പറയുന്നു.