കോട്ടയം: കേരളാ മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ്റെ 49-ാം സംസ്ഥാന സമ്മേളനം 13, 14 തിയ്യതികളിൽ കോട്ടയത്ത് നടക്കും.ചിങ്ങവനം കേളചന്ദ്ര ഓഡിറ്റോറിയത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻ്റ് വിനോദ് പി.എസ് അധ്യക്ഷത വഹിക്കും.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യാതിഥി ആയിരിക്കും.വിരമിച്ച ജീവനക്കാരെ മാത്യു ടി തോമസ് എം എൽ എ ആദരിക്കും.
എസ് എസ് എൽ സി, +2 ക്ലാസുകളിൽഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് ചാണ്ടി ഉമ്മൻ എം എൽ എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.പി എൻ ജ്യോതി ചന്ദ്രൻ, സക്കറിയാസ് ജോൺ, വേണുഗോപാൽ ബി, അനീന വർഗീസ്, പ്രദീപ് എസ് എസ് എന്നിവർ സംസാരിക്കും.പ്രതിനിധി സമ്മേളനം ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചകിലം ഉദ്ഘാടനം ചെയ്യും. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ മുഖ്യാതിഥി ആയിരിക്കും.നിക്കാളാസ് പി അധ്യക്ഷത വഹിക്കും.എം പ്രസാദ്, മേഴ്സിക്കുട്ടി സാമുവേൽ എന്നിവർ സംസാരിക്കും.ആൾ ഇൻഡ്യാ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് ഫെഡറേഷൻ്റെ ദഷിണ മേഖലാ സമ്മേളനം ജനറൽ സെക്രട്ടറി ഐ.രഘുബാബു ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് കെ. ബാലസുബ്രമണ്യൻ അധ്യക്ഷത വഹിക്കും.തോമസ് ലൂക്കോസ് മുഖ്യാതിഥി ആയിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാട് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ആർ സ്വാമിനാഥൻ,ആന്ധ്രപ്രദേശ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് നോൺ ടെക്നിക്കൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഉമാമഹേശ്വരിതെലുങ്കാന ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് നോൺ ടെക്നിക്കൽ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി ശ്രീനിവാസ റാവുഎന്നിവർ സംസാരിക്കും.പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വിനോദ് പി. എസ്, ജനറൽ സെക്രട്ടറി മനോജ് മോഹൻ, സ്വാഗത സംഘം ജനറൽ കൺവീനർ സജീവ് സി.ആർ, സ്വാഗത സംഘം ഭാരവാഹികളായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, വിവേക് എസ്, വിനു പി. നായർ, ഗോപാലിക ജി, ബീന മോൾ കെഡി , ഷേർളി പിറ്റി, ജിജി എം. ജോർജ്ജ്, വിശാൽ ടി.എസ്, പ്രവീൺ. എസ് എന്നിവർ പങ്കെടുത്തു.