പനച്ചിക്കാട് : പേവിഷബാധയേറ്റ നായ ജനങ്ങളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശനിയാഴ്ചയും തുടർന്നു. വെള്ളി, ശനി ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പിടികൂടിയത് 28 നായ്ക്കളെയാണ്.
സദനം സ്കൂൾ , തകിടിപ്പറമ്പ് , തുണ്ടിപ്പറമ്പ് ഭാഗം, പാത്താമുട്ടം എഞ്ചിനീയറിംഗ് കോളേജ് പരിസരം , മാളികക്കടവ് എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് ശനിയാഴ്ച നായകളെ പിടിച്ചത്. എ ബി സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ രണ്ടു ദിവസമായി നായ പിടുത്തം നടക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു , പഞ്ചായത്തംഗങ്ങളായ ശാലിനി തോമസ്, ജയന്തി ബിജു എന്നിവർ നേതൃത്വം നൽകി.