കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണം;
ഡോ. എൽ അനിത കുമാരി
ഡിഎംഒ

കോവിഡ് വ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും കോവിഡ് പ്രതിരോധ മാനഡണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിത കുമാരി അറിയിച്ചു. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുകയും വേണം. മഴക്കാലരോഗങ്ങളും കോവിഡുള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാധ്യത ഉള്ളതിനാല്‍ മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യക്തി ശുചിത്വം, പരിസര ശുചിത്വം ആരോഗ്യപരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവ പാലിക്കണം. അര്‍ഹരായ എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles