കോട്ടയം: കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തെ ഹാളിലാണ് മത്സരം നടത്തിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ പരിപാടികളിൽ പങ്കെടുത്തു.
ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന മത്സരത്തിൽ വനിത വിഭാഗത്തിൽ കുമരകം ടൂറിസം സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ റെജിമോളും, പുരുഷവിഭാഗത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അജിത്തും വിജയികളായി. വിവിധ സ്റ്റേഷനുകളിൽ നിന്നായി എട്ട് ടീമാണ് മത്സരിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ മത്സരം ഉദ്ഘാടനം ചെയ്തു. എഎസ്പി സുരേഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ, പൊലീസ് അസോസിയേഷൻ സെക്രട്ടറി കെ ടി അനസ്, പ്രസിഡന്റ് ബിനു കെ ഭാസ്കർ, സ്വാഗതസംഘം ചെയർമാൻ ഇ എൻ സിബിമോൻ എന്നിവർ പങ്കെടുത്തു.