കോട്ടയം: കേരള പൊലീസ് അസോസിയേഷൻ 36-ാം ജില്ലാ സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ ആൻസ് കൺവൻഷൻ സെന്ററിൽ നടക്കും. 26ന് നടക്കുന്ന പൊതുസമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ ഒമ്പതിന് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. പ്രതിനിധി സമ്മേളനം 10ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഉദ്ഘാടനം ചെയ്യും. കെപിഎ ജില്ലാ ബിനു കെ ഭാസ്‌കർ അധ്യക്ഷനാകും.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാബു മാത്യു മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് എസ് ആർ ഷിനോദാസ് സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കെ ടി അനസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. ട്രെഷറർ എൻ വി അനിൽകുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
4.30ന് ചേരുന്ന കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും.
കെപിഎ വൈസ്.പ്രസിഡന്റ് പി ആർ രജ്ഞിത്ത്കുമാർ അധ്യക്ഷനാകും. അഡീ.എസ്പി എസ് സുരേഷ് കുമാർ
മുഖ്യാതിഥിയാകും. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ
മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വൈകന്നേരം ആയോധന വാദ്യ സംഗമം, സംഗീത ചിത്ര സമന്വയം, പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.
വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം സഹകരണ രജിസ്‌ടേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം പി ഉപഹാര സമർപ്പണവും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യ പ്രഭാഷണവും നടത്തും. തുടർന്ന് രണ്ടിന് യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെടും.