തിരുവനന്തപുരം : തലസ്ഥാനത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച റെഡ് ബട്ടൻ പദ്ധതി നിശ്ചലം. അതിക്രമം നേരിട്ടാൽ സ്ത്രീകൾക്ക് പൊലീസിനോട് നേരിട്ട് സംസാരിക്കാനായിരുന്നു റെഡ് ബട്ടൻ പദ്ധതി രൂപീകരിച്ചത്.
എന്നാൽ പദ്ധതി ഇപ്പോൾ പ്രവർത്തനരഹിതമാണ്.
2020ൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയായിരുന്നു റെഡ് ബട്ടൻ. പൊലീസിന്റെ മൂന്നാം കണ്ണെന്ന വിശേഷണത്തോടെയായിരുന്നു റെഡ് ബട്ടൻ പദ്ധതി അവതരിപ്പിച്ചത്.
പകലോ രാത്രിയോ സ്ത്രീകൾക്ക് അതിക്രമം നേരിട്ടാൽ സിസ്റ്റത്തിൽ സ്ഥാപിച്ചിട്ടുള്ള റെഡ് ബട്ടനിൽ അമർത്തി കൺട്രോൾ റൂമിലെ പൊലീസുമായി സംസാരിക്കാം എന്നതായിരുന്നു പദ്ധതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ റെഡ് ബട്ടൻ മെഷീൻ ഇതുവരെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ സഹായവും പ്രതീക്ഷിക്കണ്ട.