ഈ പോലീസുകാരും മനുഷ്യരാണ് ! ഈ ഓണക്കാലത്ത് ശമ്പളം ഇല്ലാതെ വലയുന്ന കെഎസ്ആർടിസി ജീവനക്കാരന് സ്നേഹസമ്മാനവുമായി ഒരു പൊലീസുകാരൻ : സുരക്ഷിതവും സന്തോഷകരവുമായ യാത്രയൊരുക്കിയ സുഹൃത്തിന് ഗൂഗിൾ പേ ചെയ്തുകൊടുത്തത് ഓണസമ്മാനം

കോട്ടയം : പൊലീസുകാരും മനുഷ്യരാണെന്ന് നമ്മൾ ചിന്തിക്കുകയും അറിയുകയും ചെയ്യണം. അതുപോലെതന്നെ കെഎസ്ആർടിസി ജീവനക്കാരും മനുഷ്യരാണെന്ന് സർക്കാർ എന്നാണ് തിരിച്ചറിയുക. അതെ ഈ രണ്ടു കൂട്ടരേയും തമ്മിൽ കൂട്ടിയിണക്കുന്നത് സർക്കാർ ജീവനക്കാരെന്ന ഒരു കണ്ണി മാത്രമാണ്. എന്നാൽ , തങ്ങളെ സുരക്ഷിതവും സന്തോഷകരവുമായി വിനോദയാത്രയ്ക്കാക്കി മടക്കി എത്തിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് സ്നേഹ സമ്മാനം നൽകിയിരിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ. മലയാളികളെല്ലാം സ്നേഹത്തോടെയും സന്തോഷത്തോടെയും ഓണം ആഘോഷിക്കുമ്പോൾ പണിയെടുത്തിട്ടും കൂലി കിട്ടാതെ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിനിധിയായ ഒരാൾക്കാണ് പൊലീസുകാരൻ സ്നേഹ സമ്മാനം നൽകിയത്.

Advertisements

കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ നിഷാന്ത് പി.എസിനാണ് പൊലീസ് ഉദ്യോഗസ്ഥനായ അനിൽകുമാർ 2000 രൂപ ഓണ സമ്മാനമായി നൽകിയത്. ഇദ്ദേഹവും കുടുംബവും മാസങ്ങൾക്കു മുമ്പ് മലക്കപ്പാറ റൂട്ടിൽ കെഎസ്ആർടിസിയുടെ വിനോദസഞ്ചാര വാഹനത്തിൽ യാത്ര ചെയ്തിരുന്നു. അന്ന് നിഷാന്താണ് ഇവർക്കൊപ്പം ഉണ്ടായിരുന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇന്ന് ഓണസമ്മാനം നൽകുന്നതിൽ എത്തിയത്. എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ ശമ്പളം ഇല്ലാത്തതിനെ തുടർന്ന് ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിനിധിയ്ക്ക് ആശ്വാസമായാണ് 2000 രൂപ എസ്ഐ അയച്ചു നൽകിയത്. എസ്ഐയുടെ ഈ സന്മനസ്സിന് നിഷാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം –

കരുതലിനും

സ്നേഹത്തിനും

ഒരുപാട് #ഒരുപാട്നന്ദി… ഇത് കോട്ടയത്തെ ഒരു #സബ്ഇൻസ്പെക്ടർ
#അനിൽകുമാർ_സാർ.
സാറുമായി ഒരേ ഒരു ദിവസത്തെ പരിചയം മാത്രം.
കോട്ടയത്തുനിന്ന് കെഎസ്ആർടിസിയിൽ #മലക്കപ്പാറക്കുള്ള വിനോദയാത്രയിൽ ആണ് പരിചയപ്പെട്ടത്.
അന്നത്തെ വിനോദയാത്രയിൽ ഉണ്ടായ സന്തോഷം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.
അത് ചില ഓൺലൈൻ മാധ്യമങ്ങളും എല്ലാം കൂടി വൈറലാക്കി.
ഇടയ്ക്കൊക്കെ ഒന്നോ രണ്ടോ മെസ്സേജുകൾ മാത്രം.

ഇന്ന് രാവിലെ എന്റെ അക്കൗണ്ടിൽ ഒരു 2000 രൂപ വന്നിരിക്കുന്നു.
ഒരു രീതിയിലും വരാൻ ചാൻസ് ഇല്ല.
ആർക്കെങ്കിലും അബദ്ധം പറ്റി വന്നതാണോ എന്ന് കരുതി അക്കൗണ്ട് ചെക്ക് ചെയ്തപ്പോൾ അനിൽ സാറ് ആണ് അയച്ചത് എന്ന് മനസ്സിലായി.
വാട്സ്ആപ്പ് ചെക്ക് ചെയ്തപ്പോൾ അയച്ചുതന്നതിന്റെ ഡീറ്റയിലും ചെറിയൊരു കുറുപ്പും.

സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.
2000 രൂപ ചെറുതോ വലുതോ എന്നുള്ളതല്ല കാര്യം. അദ്ദേഹത്തിന്റെ മനസ്സാണ്. 1രൂപ തന്നാലും സന്തോഷം തന്നെ.
എന്റെ നമ്പർ അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ടായിരുന്നു അത് ഗൂഗിൾ പേ നമ്പറും ആയിരുന്നു അങ്ങനെയാണ് അദ്ദേഹം അയച്ചത് എന്നാണ് ഞാൻ മനസ്സിലാകുന്നത്.

കെഎസ്ആർടിസിക്കാരുടെയും പോലീസുകാരുടെയും അവസ്ഥ ഏകദേശം ഒരു പോലെയാണ്. എന്ത് നല്ലകാര്യം ചെയ്താലും നാട്ടുകാരുടെ വക ചീത്ത അല്ലാതെ ഒരു നല്ല വാക്ക് പോലും പലപ്പോഴും കിട്ടാറില്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവർ എന്ന പരാതിയും. എന്നാലും ഡ്യൂട്ടി നമ്മൾ കറക്റ്റ് ആയിട്ട് ചെയ്തിരിക്കണം.

അനിൽ സാറിന് ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയും നന്ദിയും.
കാക്കിക്കുള്ളിലെ ആ വലിയ മനസിന്‌ ഒരുപാട് സ്നേഹത്തോടെ ബഹുമാനത്തോടെ…..
ഒരു

ബിഗ്_സല്യൂട്ട്

Kerala_police

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.