കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ ജാഥ ഡിസംബർ 10 ന് സമാപിക്കും

കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ ജാഥ 2024 നവംബർ 14ന് കാസർഗോഡ് നിന്ന് ആരംഭിച്ച് ഡിസംബർ 10 ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്.

Advertisements

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടന്നുവരുന്ന എസ് എസ് എൽ സി യുടെ ഭാഗമായ എഴുത്തു പരീക്ഷയിൽ പാസാവാൻ ഇനി മുതൽ ഓരോ വിഷയത്തിലും 30% മാർക്ക് മിനിമം നേടണമെന്ന നിബന്ധന കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇക്കൊല്ലം എട്ടാം ക്ലാസിലും അടുത്തവർഷം ഒമ്പതാം ക്ലാസിലും അതിനടുത്ത വർഷം പത്താം ക്ലാസിലും ഇത് നടപ്പിലാക്കാൻ പോവുകയാണ്.

പ്രത്യക്ഷത്തിൽ നല്ലതെന്ന് തോന്നാവുന്ന ഈ തീരുമാനത്തിൽ ചില അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഗുണമേന്മ എന്നത് ഏതാനും മാർക്ക് നേടൽ ആണെന്നും അത് എങ്ങനെയെങ്കിലും നേടിയാൽ കുട്ടികളും സ്‌കൂളുകളും മികച്ചതായി എന്നുമുള്ള തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇത് ഇടയാക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.

യഥാർഥത്തിൽ, കുട്ടികൾ പഠിക്കുന്നതിന്റെ ചെറിയ അംശം മാത്രമേ എഴുത്തു പരീക്ഷയിലൂടെ അളക്കാൻ സാധിക്കുകയുള്ളൂ. അതിൽ പെടാത്ത ചില പ്രായോഗികശേഷികൾ വിലയിരുത്താൻ വേണ്ടിയാണ് സി ഇ (രീിശേിൗീൗ െല്മഹൗമശേീി) കൂടി എർപ്പെടുത്തിയത്. നിർഭാഗ്യവശാൽ ഇന്ന് സി ഇ എന്നത് 20 ൽ 20 മാർക്ക് നൽകുന്ന ഒരു യാന്ത്രിക പരിപാടിയായി മാറിയിരിക്കുന്നു.

ഇതിന്റെ പേരിൽ പൊതുവിദ്യാലയത്തിലെ കുട്ടികൾ അപഹസിക്കപ്പെടുന്നത് പതിവാണ്. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷാ പരിഷ്‌കരണത്തിൽ സി ഇ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ഇല്ല.

ഇന്റെണൽ അസസ്‌മെൻറ് എന്ന പേരിൽ 20 ൽ 20 മാർക്ക് നൽകുന്ന സമ്പ്രദായം സി ബി എസ് ഇ, ഐ സി എസ് ഇ ബോർഡുകൾക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും അത് ആരും എടുത്തു പറയുന്നില്ല. എഴുത്തു പരീക്ഷയിലും സി ഇ ഇനങ്ങളിലും ഉൾപ്പെടാത്ത പല ശേഷികളും മൂല്യങ്ങളും സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ വികസിപ്പിക്കേണ്ടതുണ്ട്.

ഇത് വികസിക്കണമെങ്കിൽ തുടർച്ചയായ വിലയിരുത്തൽ യഥാർത്ഥമായ രൂപത്തിൽ വിദ്യാലയങ്ങളിൽ പ്രാവർത്തികമാക്കണം.എന്നാൽ, ഇക്കാര്യത്തെക്കുറിച്ചും സർക്കാർ നിർദ്ദേശത്തിൽ വ്യക്തമായി പറയുന്നില്ല.

അതുകൊണ്ട് പരീക്ഷാ പരിഷ്‌കരണത്തെ കേവലം മിനിമം മാർക്കിൽ ഒതുക്കി, ഗുണമേന്മയെ സംബന്ധിച്ച തെറ്റായ സങ്കൽപം മുന്നോട്ട് വയ്ക്കുന്ന തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്നാണ് പരിഷത്തിന് അഭ്യർഥിക്കാനുള്ളത്.

ഏതാനം മാർക്ക് ഉറപ്പിക്കാനുള്ള ഈ നിർദേശം മനഃപാഠത്തിലേക്കും യാന്ത്രികമായ പഠനത്തിലേക്കും സ്‌കൂളുകളെ തള്ളിവിടാനുള്ള സാധ്യത ഏറെയാണ്.

രണ്ടാമതായി, ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.നിലവിൽ ഡി പ്ലസ്, സി ഗ്രേഡുകൾ നേടി പുറത്തുവരുന്ന കുട്ടികൾ, മിനിമം മാർക്ക് വന്നാൽ തോൽവിയിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്.

താഴ്ന്ന് ഗ്രേഡുകളിൽ നിൽക്കുന്നത് കൂടുതലായും പട്ടിക വർഗ്ഗം, പട്ടിക ജാതി, ഒ ഇ സി, ഒബിസി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണെന്ന് കണക്കുകൾ തെളിയിക്കുന്നു.

ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന ഈ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടു വരാനുള്ള പ്രത്യേകമായ പദ്ധതികൾ ആവിഷ്‌കരിക്കാതെയാണ് മിനിമം മാർക്ക് നടപ്പിലാക്കുന്നതെങ്കിൽ പിന്നാക്ക വിഭാഗത്തിലെ ധാരാളം കുട്ടികൾ തോൽക്കുന്നതിലേക്ക് ഈ പരിഷ്‌കാരം ചെന്നെത്തും. മിനിമം മാർക്ക് എന്ന നിർദ്ദേശത്തിന്റെയുള്ളിൽ അക്കാദമികവും സാമൂഹികവുമായ പ്രശ്നങ്ങളും അപകടങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ നിർദ്ദേശങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട ആശയങ്ങൾ അടങ്ങിയ ആറ് ലഘുലേഖകൾ നിർദിഷ്ട വിദ്യാഭ്യാസ ജാഥയുടെ ഭാഗമായി ഞങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. മുന്നൂറോളം കേന്ദ്രങ്ങളിൽ ജനങ്ങളുമായി ഈ വിഷയം ചർച്ച ചെയ്യാനും പരിപാടിയുണ്ട്. ആകയാൽ സർക്കാർ തീരുമാനത്തിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് ഞങ്ങൾ നടത്തുന്ന ക്യാമ്പയിനിന്റെ ഒപ്പം നിൽക്കണമെന്ന് കേരള സമൂഹത്തോട് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി, വിജു കെ നായർ (ജില്ലാ സെക്രട്ടറി), കെ കെ സുരേഷ്‌കുമാർ (ജില്ലാ പ്രസിഡന്റ്) ജില്ലാ ട്രഷറർ എസ്.എ.രാജീവ് നിർവ്വാഹക സമിതി അംഗങ്ങളായ ജോജി കൂട്ടുമ്മേൽ, ആർ സനൽകുമാർ, ജില്ലാ ജോ. സെക്രട്ടറി രശ്മി മാധവ് കൺവീനർമാരായ മഹേഷ് ബാബു സി ശശി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.