കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62ാമത് ജില്ലാ സമ്മേളനം ഏപ്രിൽ 12, 13 കുമരകത്ത്

കുമരകം : കേരളത്തിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 62-ാമത് ജില്ലാ സമ്മേളനം കുമരകത്ത് വച്ച് നടക്കുകയാണ്. 12-ാം തിയതി രാവിലെ 10 മണിക്ക് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ
പ്രശസ്ത ന്യൂറോ സയൻ്റിസ്റ്റ് ഡോ:കെ.പി .മോഹൻകുമർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കേരളം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ഉതകുന്ന ചർച്ചകളും പഠനങ്ങളും അവതരിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച്, വിളംബര ജാഥ , മയക്കുമരുന്നുകൾക്കെതിരെ ഗൃഹ സദസ് , വാനനിരീക്ഷണം
തുടങ്ങിയ നിരവധി അനുബന്ധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുളളതായി സംഘാടക സമിതി ചെയർമാൻ
പി.ഐ എബ്രഹാം,
കൺവീനർ
മഹേഷ് ബാബു ,
മേഖലാ സെക്രട്ടറി
എസ്.ഡി. പ്രേംജി
എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles