കോട്ടയം: കേരള സയന്‍സ് സിറ്റി ഉദ്ഘാടനം മെയ് 29ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം പി, അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ, ജില്ലാ കളക്ടര്‍ തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തികൊണ്ട് സയന്‍സ് സിറ്റി ഉത്ഘാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംഘാടക സമിതിയോഗം ചേര്‍ന്നു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ ഇതുവരെയുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജുജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍ കാല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം. മാത്യു, നിര്‍മ്മല ജിമ്മി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.