തിരുവല്ല: കൈക്കൂലി കേസില്‍ പിടിയിലായ തിരുവല്ല നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിനെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍. സര്‍വീസിലിരിക്കെ ഇയാള്‍ വന്‍തോതില്‍ അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്നും വിജിലന്‍സിന് വിവരം കിട്ടിയിട്ടുണ്ട്. നിലവില്‍ നാരായണ്‍ സ്റ്റാലിന്‍ റിമാന്‍ഡിലാണ്.
വെള്ളിയാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ നാരായണ്‍ സ്റ്റാലിന്‍ വിജിലന്‍സിന്റെ പിടിയിലായത് നഗരസഭയിലെ ഖര മാലിന്യ സംസ്കരണം നടത്തുന്ന ക്രിസ് ഗ്ലോബല്‍സ് എന്ന കമ്പനി ഉടമയില്‍ നിന്നാണ് സെക്രട്ടറി 25000 രൂപ വാങ്ങിയത്. ഇയാള്‍ക്കൊപ്പം നഗര സഭയിലെ ഓഫീസ് അറ്റന്റര്‍ ഹസീനയേയും കസ്റ്റഡിയിലെടുത്തിരുന്നു. നഗരസഭയിലെ പരിശോധനയ്ക്ക് ശേഷം വിജിലന്‍സ് സംഘം രണ്ട് പ്രതികളുടെയും വീട്ടിലും പരശോധന നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പരിശോധനയിലാണ് നാരായണ്‍ സ്റ്റാലിന്റെ ആലപ്പുഴ പഴവീട്ടിലുള്ള വീട്ടില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് കിട്ടിയത്. അനധികൃത സ്വത്ത് സമ്ബാദനത്തിന്റെ പല രേഖകളും ഇവിടെ നിന്ന് കിട്ടി. ഇയാളുടെ പേരിലുള്ള സ്ഥലങ്ങളുടേ ആധാരങ്ങളും വീടുകള്‍ വാടകയ്ക്ക് നല്‍കിയതിന്റെ വിവരങ്ങളും ഇതിലുണ്ട്. ഒന്നിലധികം വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ ആളുകള്‍ ഇയാള്‍ക്കെതിരെ പരാതിയും നല്‍കി.
തിരുവല്ല നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരില്‍ നിന്ന് നാരായണ്‍ സ്റ്റാലിന്‍ കൈക്കൂലി വാങ്ങിയിരുന്നു. പണം നല്‍കാത്തവര്‍ക്ക് ഇയാള്‍ കാര്യങ്ങള്‍ നടത്തികൊടുക്കില്ലാരുന്നു. പലരും ആവശ്യങ്ങള്‍ സാധിക്കാന്‍ ഗതികെട്ട് പണം നല്‍കുകയായിരുന്നു. ചില രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പമാണ് ഇയാളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ചിരുന്നതെന്ന ആക്ഷേപവുമുണ്ട്.
ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സമാന രീതയില്‍ കൈക്കൂലി വാങ്ങിയിരുന്നതായും വിജിലന്‍സ് കണ്ടെത്തി. മാസങ്ങളായി നാരായന്‍ സ്റ്റാലിന്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. വിജലന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം ക്രിസ് ഗ്ലോബല്‍സ് ഉടമ പണവുമായി നാരായണ്‍ സ്റ്റാലിനെ സമീപിച്ചത്.