കോട്ടയം : ‘ചില കാര്യങ്ങളൊക്കെയുണ്ട് , അറിയില്ലേ ‘ : ഇതൊന്നുമല്ല പ്രതീക്ഷിച്ചിരുന്നത് ! കൈക്കൂലി ചോദിച്ചു വാങ്ങിയ അസിസ്റ്റൻറ് സെക്രട്ടറി കുടുങ്ങിയത് ഇങ്ങനെ. 20000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് മാഞ്ഞൂർ പഞ്ചായത്തിലെ അസി.എൻജിനീയർ വിജിലൻസ് പിടിയിലായി. മാഞ്ഞൂർ പഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയർ അജിത് കുമാർ ഇ . ടിയെയാണ് കോട്ടയം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാഞ്ഞൂർ സ്വദേശിയായ പ്രവാസി മലയാളിയിൽ നിന്നും , ഇയാളുടെ പ്രോജക്ടിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും മദ്യവും പണവും പിടിച്ചെടുത്തു.
മാഞ്ഞൂർ സ്വദേശിയായ പ്രവാസി മലയാളി 14 കോടി രൂപയുടെ പദ്ധതിയാണ് പഞ്ചായത്തിൽ ആരംഭിക്കാനിരുന്നത്. 2020 ൽ പദ്ധതിയ്ക്കായി പ്ളാൻ അനുവദിച്ച് കിട്ടിയിരുന്നു. തുടർന്ന് റിവൈസ് പ്ളാൻ സമർപ്പിച്ചു. എന്നാൽ , ഈ പ്ളാനിന് അനുമതി നൽകാൻ തയ്യാറാകാതെ അസി.എൻജിനീയർ വൈകിപ്പിച്ചതായാണ് പരാതി. തുടർന്ന് , കഴിഞ്ഞ തിങ്കളാഴ്ച പ്രവാസി മലയാളി പഞ്ചായത്ത് ഓഫിസിൽ എത്തി. ഈ സമയം അസി.എൻജിനീയർ ‘ചില കാര്യങ്ങളൊക്കെയുണ്ട് , അറിയില്ലേ ‘ എന്ന് ചോദിച്ചു. ഈ സമയം പ്രവാസി മലയാളി 5000 രൂപ നൽകി. നോട്ട് എണ്ണി നോക്കിയ ശേഷം ഇതൊന്നുമല്ല പ്രതീക്ഷിച്ചത് എന്ന് അസി.എൻജീനിയർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആവശ്യമുള്ളത് പറഞാൽ മതി തരാം എന്ന് അസി.സെക്രട്ടറി യോട് പ്രവാസി മലയാളി പറഞ്ഞു. തുടർന്ന് , ഇന്നലെ പ്രവാസി മലയാളി വീണ്ടും അസി.എൻജിനീയറെ ഫോണിൽ വിളിച്ചു. ഈ സമയം 20000 രൂപയും സ്കോച്ചും വേണമെന്ന് പ്രതിയായ അസി.എൻജിനീയർ ആവശ്യപ്പെട്ടു. തുടർന്ന് പ്രവാസി മലയാളി വിജിലസ് എസ് പി വി.ജി വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു. തുടർന്ന് , പരാതിക്കാരൻ നൽകിയ നോട്ടിലും കുപ്പിയിലും പൗഡർ പുരട്ടി പരാതിക്കാരന് നൽകി. എന്നാൽ , മദ്യം വൈകിട്ട് ഓഫിസ് വിട്ട ശേഷം മതിയെന്നാണ് പ്രതി ആവശ്യപ്പെട്ടത്. തുടർന്ന് പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് പണം കൈപ്പറ്റുന്നതിനിടെ അസിസ്റ്റൻറ് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.