കേരള വേലൻ മഹാജനസഭയുടെ മോട്ടിവേഷൻ ക്ലാസും മെറിറ്റ് അവാർഡ് വിതരണവും നടത്തി

വൈക്കം: കേരള വേലൻ മഹാജനസഭയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസും മെറിറ്റ് അവാർഡ് വിതരണവും നടത്തി. വൈക്കം സതാഗ്രഹ സ്മാരക ഹാളിൽ സംസഥാന വൈസ് പ്രസിഡൻ്റ് കെ.വി.അജിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.ജീവിതത്തെയും വായനയേയും യാത്രയേയുമൊക്കെ ലഹരിയാക്കി കുട്ടികൾ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യണമെന്ന് സി.കെ.ആശ എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Advertisements

യോഗത്തിൽ കുമ്പളങ്ങി പഞ്ചായത്തിലെ മികച്ച അങ്കണവാടി അധ്യാപികയായി തെരഞ്ഞെടുക്കപ്പെട്ട ജയശ്രീ, ശ്രീലങ്കയിൽ നടന്ന ട്രയാംഗുലർ ഇൻ്റർനാഷണൽ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ എസ്. ഗോകുൽജിത്ത് എന്നിവർക്കും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും എസ് ഐ കെ.വി.സന്തോഷ് ഉപഹാരങ്ങൾ നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജിജോചിറ്റടി മോട്ടിവേഷൻ ക്ലാസും മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവൽക്കരണ ക്ലാസ് എസ് ഐ കെ.കണ്ണദാസും നയിച്ചു. ജനറൽ സെക്രട്ടറി കെ.ഇ. മണിയൻ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ്.എസ്. രാധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ പി.വി. ഷാജിൽ , അഡ്വ.ആശാ മോൾ, വി. രാജേഷ്, വൈക്കം താലൂക്ക് പ്രസിഡൻ്റ് എം.കെ.രവി ,സെക്രട്ടറി ബി.മുരളി തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles