കേരളാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ജില്ലയിൽ പൂർണ്ണം ; ശാഖകൾ അടഞ്ഞ് കിടന്നു

കോട്ടയം : കേരളാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ജില്ലയിൽ പൂർണ്ണം. ശാഖകൾ അടഞ്ഞ് കിടന്നു. ജീവനക്കാരുടെ കുറവ് പരിഹരിക്കുക, സഹകരണ മേഖലയ്ക്ക് എതിരായ കേന്ദ്ര സർക്കാർ ആക്രമണം അവസാനിപ്പിക്കുക, തീരുമാനമായ ക്ഷാമബത്ത ഉടൻ അനുവദിക്കുക, 2022 മാർച്ചിൽ കാലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ബ്രാഞ്ചുകളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, കളക്ഷൻ ഏജൻ്റ്, ഗോൾഡ് അപ്രൈസർമ്മാരുടെ വിഷയങ്ങൾ പരിഹരിക്കുക, അടഞ്ഞുകിടക്കുന്ന എ ടി എം തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുക,

Advertisements

2017 ന് ശേഷം ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ ശബള പരിഷ്കരണ അപാകത പരിഹരിക്കുക, മലപ്പുറം ജില്ലയെ ഉൾപ്പെടുത്തി സോഫ്റ്റ് വെയർ ഏകീകരണം പൂർത്തിയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കി. കോട്ടയത്ത് കേരളാ ബാങ്ക് ജീവനക്കാർ റീജിയണൽ ഓഫീസിന് മുൻപിൽ രാവിലെ 10 മണിക്ക് നടന്ന ധർണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്ഘാടനം ചെയ്തു. കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കെ.ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ പി ഷാ വിഷയാവതരണം നടത്തി. ബി. ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി പി ശ്രീരാമൻ , എ കെ ബി ആർ എഫ് ജില്ലാ സെക്രട്ടറി ആർ എ എൻ റെഡ്യാർ, കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി കെ.കെ. ബിനു എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.ബി.ഇ.എഫ് സെക്രട്ടറി കെ കെ ബിനു സ്വാഗതവും വനിതാ കൺവീനർ സിന്ധു മോഹൻദാസ് നന്ദിയും പറഞ്ഞു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.