കോട്ടയം: കേരള ബഡ്ജറ്റ് ജനവിരുദ്ധതയുടെയും വഞ്ചനയുടേയുംആവർത്തന പുസ്തകമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ്. സലിം പറഞ്ഞു. കോട്ടയം സബ് ട്രഷറി ആഫീസ് പടിക്കൽ കെ.എസ്.എസ്. പി.എ. നടത്തിയ ജനവിരുദ്ധ ബഡ്ജറ്റ് കത്തിക്കൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഞ്ചന ആവർത്തിക്കുന്ന ഈ ബഡ്ജറ്റിൽ പൊതു സമൂഹത്തിനും, സർവീസ് പെൻഷൻകാർക്കും , സർക്കാർ ജീവനക്കാർക്കും ക്ഷേമ പ്രവർത്തനങ്ങൾ നിഷേധിക്കുന്ന സർക്കാർസമീപനമാണ് കാണുന്നതെന്നുംഅദ്ദേഹം പറഞ്ഞു. നിയോജക കെ.എസ്.എസ്. പി.എ. നിയോജക മണ്ഡലം പ്രസിഡണ്ട് ജോസഫ് കുഞ്ഞ് പി ജെ അധ്യക്ഷനായിരുന്നു. സാബു മാത്യു, കെ.ജി. പ്രസന്നൻ, മുഹമ്മദ് അൻസാരി, സണ്ണി തോമസ്, ഹരിലാൽ കോയിക്കൽ,നാരായണൻ നമ്പൂതിരി, അബ്ദുൾ ഖാദർ പി.ജെ ജോർജ്, ജോൺസ് ടി. അലക്സാണ്ടർ എന്നിവർ പ്രതിഷേധ സമരത്തിന് അഭിവാദ്യം നേർന്നുകൊണ്ട് സംസാരിച്ചു.