തിരുവല്ല:ഭരണമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് എം ന്റെ പോഷകസംഘടനയായ കേരള വനിതാ കോൺഗ്രസ് എം നേതാവിനെ പോലീസ് അവഹേളിച്ചതായി പരാതി.കേരള വനിതാ കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബിയാണ് തന്നെ കീഴ് വായ്പ്പൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അപമാനിച്ചതിയി തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നൽകിയത്
ഒരു അടിപിടി കേസ് ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശാനുസരണം കീഴ്വായ്പ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയ തന്നെ സ്റ്റേഷനിലെ
ഒലിവർ എന്ന് സിപിഒ പരസ്യമായി അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തതായി സൂസമ്മ ബേബി തന്റെ പരാതിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലു പതിറ്റാണ്ടോളമായി പൊതുപ്രവർത്തന രംഗത്ത് ഉള്ള തന്നെ ഒരു പൊതുപ്രവർത്തക എന്ന പരിഗണന പോയിട്ട് ഒരു സ്ത്രീ എന്ന പരിഗണന പോലും നല്കാതെ അത്യന്തം അപമാനകരമായ രീതിയിലാണ് ഈ സിപിഒ സംസാരിച്ചതെന്നും പൊതുജനങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ അനവധി തവണ പോയിട്ടുള്ള തനിക്ക് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുന്നത് എന്നും സൂസമ്മ ബേബി പറഞ്ഞു.