കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സുരക്ഷാ പദ്ധതി സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ജീവനക്കാർക്കും ഉടമകൾക്കും പത്തുലക്ഷം രൂപയുടെ മരണാനന്തര കവറേജ് നൽകുന്ന പദ്ധതിയാണ് ഇത്. 3000 രൂപ മുടക്കിയാണ് ഈ പദ്ധതയുടെ ഭാഗമായി സുരക്ഷ ലഭിക്കുന്നത്. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ, സംസ്ഥാന വർക്കിംങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ , സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെറീഫ്, ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ്, സംസ്ഥാന കമ്മിറ്റി അംഗം ടി.സി അൻസാരി തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles