കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പ് ഏപ്രിൽ 11 12 തീയതികളിൽ മാന്നാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്താൻ കോട്ടയത്ത് ചേർന്ന് കേരള കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം തീരുമാനിച്ചു.
ഏപ്രിൽ 11ന് നാലുമണിക്ക് ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ പതാക ഉയർത്തുന്നതോടെ ജില്ലാ ക്യാമ്പിന് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന വിഷയ നിർണയ സമിതിയിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എംപി എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരള കോൺഗ്രസ് പാർട്ടി പ്രവർത്തനങ്ങൾ ക്ക് രൂപം നൽകുന്നതാണ്. ഏപ്രിൽ 12ന് രാവിലെ 10 മണിക്ക് ജില്ലാ ക്യാമ്പിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ നിർവഹിക്കുന്നതാണ്. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ യോഗത്തിൽ പ്രസംഗിക്കും. കോട്ടയം ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികൾ സമ്പൂർണ്ണ ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിന് പാർട്ടി നേതൃയോഗം തീരുമാനമെടുത്തു.
കേരള കോൺഗ്രസ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പാർട്ടി പരിപാടികൾക്കും കോട്ടയം ജില്ല രൂപീകൃതമായതിന്റെ 75 വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തന പരിപാടികൾക്കും ജില്ലാ ക്യാമ്പ് രൂപം നൽകുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ നെല്ല് സംഭരിക്കാൻ കഴിയാതെ ആഴ്ചകളായി നിലനിൽക്കുന്ന ഗുരുതരമായ കാർഷിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ നേരിട്ടു രംഗത്ത് വരണമെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ നെല്ല് സംഭരണ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രിതലത്തിലും ജില്ലാ കളക്ടർ തലത്തിലും വിവിധ ഇടപെടലുകൾ ഉണ്ടായത്. എന്നാൽ ഇതൊന്നും വേണ്ടത്ര വിജയ കരമായി തീരാത്ത സാഹചര്യത്തിൽ സാധാരണക്കാരായ കൃഷിക്കാർ നട്ടംതിരിയുകയാണ്.പാടി ഓഫീസർമാർ നിസ്സഹായരായി നോക്കി നിൽക്കുകയും മില്ല് ഉടമകൾ വില്ലന്മാരായി വിരാജിക്കുകയും ചെയ്യുന്ന ഇന്നത്തെ ദുരവസ്ഥ അവസാനിപ്പിച്ച് നെല്ല് സംഭരണം പൂർണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും ഫലപ്രദമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിലിന്റെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന ജില്ലാ നേതൃ സമ്മേളനം പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ.ജോയ് എബ്രഹാം എക്സ് എംപി മുഖ്യ പ്രസംഗം നടത്തി. പാർട്ടി വൈസ് ചെയർമാൻ കെ എഫ് വർഗീസ്, സീനിയർ ജനറൽ സെക്രട്ടറി മാഞ്ഞുർ മോഹൻകുമാർ, ഉന്നത അധികാര സമിതി അംഗങ്ങളായ ഏലിയാസ് സക്കറിയ, സന്തോഷ് കാവുകാട്ട്, കുര്യാക്കോസ് പടവൻ,ജോർജ് പുളിങ്ങാട്, തോമസ് ഉഴുന്നാലി, സി ഡി വത്സപ്പൻ, ബിനു ചെങ്ങളം,സി വി തോമസുകുട്ടി, അജിത് മുതിരമല, അഡ്വ.മൈക്കിൾ ജെയിംസ്, ആന്റണി തുപ്പലഞ്ഞി, എ ബി പൊന്നാട്ട്, പി സി പൈലോ,സാബു പീടിയേക്കൽ, ജോബിൻ എസ് കൊട്ടാരം, എ എസ് സൈമൺ, പ്രമോദ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കേരള കോൺഗ്രസ് പാർട്ടിയുടെ കോട്ടയം ജില്ലാ ക്യാമ്പ് വിജയിപ്പിക്കുന്നതിന് ആവശ്യമായ കർമ്മപരിപാടികൾക്ക് രൂപം നൽകാൻ സംഘാടകസമിതി രൂപീകരിക്കുന്നതിന്റെയും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിന്റെയും സംയുക്ത യോഗം ഏപ്രിൽ 5 ശനി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഏറ്റുമാനൂർ താര ഓഡിറ്റോറിയത്തിൽ ചേരുന്നതിന് തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് അഡ്വ ജയ്സൺ ജോസഫ് ഒഴുകയിൽ, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട് എന്നിവർ അറിയിച്ചു.