കോട്ടയം : കേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനവും കോട്ടയം പാർലമെന്റ് അംഗം അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജിന് സ്വീകരണവും 2024 ജൂൺ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് അജിത്ത് മുതിരമല അറിയിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് എൻ അജിത്ത് മുതിരമല അധ്യക്ഷത വഹിക്കും. പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വക്കേറ്റ് പിസി തോമസ് എക്സ് എം പി, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വക്കറ്റ് ജോയ് എബ്രഹാം എക്സ് എം പി, സംസ്ഥാന കോഡിനേറ്റർ മുൻമന്ത്രി ടി യു കുരുവിള, ഡെപ്യൂട്ടി ചെയർമാൻ മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, കേരള യൂത്ത് ഫ്രണ്ടിന്റെ ചാർജുള്ള ഉന്നതാധികാരസമിതി അംഗം അപു ജോൺ ജോസഫ് തുടങ്ങി കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കളും യൂത്ത് ഫ്രണ്ട് ഭാരവാഹികളും പങ്കെടുക്കും.