തിരുവല്ല : കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ പത്തനംതിട്ട ടൗൺ ഹാളിൽ വച്ചു ജില്ലാ പ്രസിഡന്റ് ഉല്ലാസ് എം കെ യുടെ അധ്യക്ഷതയിൽ നടത്തപ്പെടുകയും ജില്ലാ സെക്രട്ടറി സന്തോഷ് മാത്യു സ്വാഗതം ആശംസിക്കുകയും ചെയ്തു. ബഹു. കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ്‌കുമാർ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യതിഥി യായി ബഹു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ പങ്കെടുക്കുകയും ചെയ്തു. കെ എച്ച് ആർ എ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തുകയും സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജ വിശിഷ്‌ട അതിഥികളെ ആദരിക്കുകയും ചെയ്തു.
സംസ്ഥാന സെക്രട്ടറി വീരഭദ്രൻ സംഘടന സന്ദേശം നൽകുകയും, സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി ഹരിഹരൻ, സംസ്ഥാന കമ്മറ്റിയങ്ങം ബെന്നി എന്നിവർ റിട്ടണിങ് ഓഫീസർ ആയി എത്തുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ കെ നന്ദകുമാർ ജില്ലാ വർക്കിങ് പ്രസിഡന്റ് സുനു ഫിലിപ്പ്, മത്തായി പി എ,കെ ജി ബാലകൃഷ്ണകുറുപ്, ലിസി അനു, പ്രതാപസിങ്, സോണി സഖാറിയ, ഗീത ചന്ദ്രബോസ്, നവാസ് കെ കെ എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി ജില്ലാ പ്രസിഡന്റ് മാണിക്കം കോന്നി, ജില്ലാ സെക്രട്ടറി എ വി ജാഫർ, ജില്ലാ ട്രഷറർ സക്കീർ ശാന്തി, ജില്ലാ വർക്കിങ് പ്രസിഡന്റ് റോയി മാത്യൂസ് എന്നിവരെ തിരഞ്ഞെടുത്തു.